ശാന്തനായി സുശാന്ത് സിങ്; ചിത്രം ഒരുക്കിയത് 31000 നഖങ്ങൾ കൊണ്ട്

artist-created-sushant-singh-image-using-nails
SHARE

31,000 നഖങ്ങൾ ഉപയോഗിച്ച് ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റെ ചിത്രമൊരുക്കി കലാകാരൻ സൗരവ് മണ്ഡൽ. സുശാന്ത് ഓർമയായി ഒരു വർഷം പിന്നിടുന്ന വേളയിലാണ് അസം സ്വദേശിയായ സൗരവ് വ്യത്യസ്തമായ രീതിയിൽ ആദരം അർപ്പിച്ചത്. 

എട്ടു ദിവസം കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്. ഒരോ ദിവസവും അ‍ഞ്ചു മണിക്കൂർ വീതം ചെലവഴിച്ചു. ശാന്തവും ആലോചനയിൽ മുഴുകിയതു പോലെയുള്ള ഭാവമാണ് ചിത്രത്തിൽ സുശാന്തിനുള്ളത്. സൗരവിന്റെ ഈ സൃഷ്ടി സുശാന്ത് ആരാധകർക്കിടയിൽ മികച്ച സ്വീകരണമാണു ലഭിച്ചത്. സൗരവിനെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി.

സുശാന്തിന്റെ ആരാധകനാണ് എന്നും അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിക്കാനാണ് ചിത്രം ഒരുക്കിയതെന്നും സൗരവ് പ്രാദേശിക മാധ്യമങ്ങളോടു പ്രതികരിച്ചു. ചെറുപ്പം മുതലേ കലാപരമായ അഭിരുചി പ്രകടിപ്പിച്ചിരുന്ന സൗരവിന്റെ പല വർക്കുകളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെയും ഗായകൻ ഭൂപൻ ഹസാരികയുടെയും ചിത്രങ്ങൾ വായ കൊണ്ടു വരച്ച് ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സിലും സൗരവ് സ്ഥാനം പിടിച്ചിരുന്നു.

English Summary : Artist's Sushant Singh Rajput Image Using 31,000 Nails

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA