ADVERTISEMENT

I need an embroidery portrait of a mum with their three kids, its for SUNNY LEONE – ഒരു ദിവസം വാട്സാപ്പിൽ ഇങ്ങനെ ഒരു മെസ്സേജ് കിട്ടിയപ്പോള്‍ സന്ധ്യ വീണ്ടും വീണ്ടും ചാറ്റ് നോക്കി, ഇനി തെറ്റിയതാണോ! സണ്ണി ലിയോണിനു സമ്മാനം കൊടുക്കാന്‍ ഒരു കസ്റ്റമൈസേഷൻ വന്നതോടെ കിളി പോയ അവസ്ഥ. ഒടുക്കം കഷ്ടപ്പെട്ടൊരുക്കിയ ഗിഫ്റ്റ് സണ്ണിയുടെ കൈകളിലെത്തി. പോർട്രെയ്റ്റ് നെഞ്ചോടുചേർത്തുപിടിച്ച സണ്ണി ലിയോണിന്റെ സൂപ്പർ ചിത്രം കൂടി കിട്ടിയതോടെ സന്ധ്യ അത്യാഹ്ലാദത്തിലാണ്. 

മൂന്നാറിൽ സർവൈവൽ ഗൈഡ് ആയ ആശിഷ് വർഗീസിനു (വക്കീൽ ബ്രോ) വേണ്ടി ആശിഷിന്റെ സുഹൃത്ത് ജിൻസി വഴിയാണ് സന്ധ്യയ്ക്ക് ഓർഡർ എത്തുന്നത്. സണ്ണി ലിയോണിനായി ഒരുപാട് ഗിഫ്റ്റ് ഓപ്ഷനുകളിൽ നിന്നാണ് എംബ്രോയ്ഡറി പോർട്രെയിറ്റ് അവർ തിരഞ്ഞെടുത്തത്. 

sunny-leone-1

സണ്ണിയും കുട്ടികളുമായി ഇരിക്കുന്ന പച്ച ബാക്ക് ഗ്രൌണ്ടിലുള്ള ചിത്രമാണ് തിരഞ്ഞെടുത്തത്. - മോം എ ടൈറ്റിൽ ജസ്റ്റ് എബൌ ക്വീൻ- എന്നതായിരുന്നു ഗിഫ്റ്റ് കൺസപ്റ്റ്. 10 ദിവസത്തെ സമയം പറഞ്ഞെങ്കിലും പിന്നീട് രണ്ടു ദിവസത്തിനുള്ളിൽ കിട്ടുമോ എന്നു ചോദിച്ചതോടെ മറ്റൊന്നും ആലോചിക്കാതെ ജോലിയിലായി സന്ധ്യ. 14 ഇഞ്ച് ഹൂപ്പിൽ ആണ് ഗിഫ്റ്റ് വർക്ക് ഒരുക്കിയത്. മൂന്നാമത്തെ വരയിലാണ് എഴുത്തും പോർട്രെയിറ്റുമൊക്കെ കൃത്യമായത്. 48 മണിക്കൂർ- കഴിക്കാനും പ്രാഥമികാവശ്യത്തിനുമല്ലാതെ സന്ധ്യ ഇരുന്നിടത്തുനിന്ന് എഴുന്നേറ്റില്ല. ആ ഇരുപ്പിനു ഫലമുണ്ടായത് സ്വന്തം വർക്കിനൊപ്പം 

sunny-leone-4
സന്ധ്യ

സണ്ണി ലിയോണിന്റെ ചിത്രം വാട്സാപ്പിലെത്തിയപ്പോഴാണ്. മുൻപ് ജയസൂര്യ, സുരേഷ്ഗോപി എന്നിവരുടെ ഫാമിലി ചിത്രങ്ങളും മഞ്ജു വാര്യർ, സ്വാസിക തുടങ്ങിയവരുടെ പോർട്രെയിറ്റുകളും തുന്നി നൽകിയെങ്കിലും അതെല്ലാം പ്രമോഷൻ വർക്കുകളായിരുന്നെന്നു സന്ധ്യ പറയുന്നു. ആദ്യമായാണ് ഒരു സെലിബ്രിറ്റിക്കുള്ള ഗിഫ്റ്റ് കസ്റ്റമൈസേഷനായി എത്തുന്നത്.   

sunny-leone-3

കൊടുങ്ങല്ലൂർ സ്വദേശിയായ സന്ധ്യ എച്ച്ആർ മേഖലയിലെ ജോലി വിട്ടാണ് കഴിഞ്ഞ ലോക്ഡൗൺ കാലത്ത് ഹാൻഡ് എംബ്രോയ്ഡറിയിലേക്ക് തിരിഞ്ഞത്. നൂൽചിത്രത്തുന്നലിൽ കളിഞ്ഞ വർഷം ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് എന്നീ നേട്ടങ്ങളും സ്വന്തമാക്കിയിരുന്നു. ഒപ്പം മോഡലിങ്ങും. ഭർത്താവ് സുമൻ. മകള്‍- സയ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com