ഗുണവും മേന്മയും ഉറപ്പാക്കി ‘ഹാള്‍മാര്‍ക്കിങ് മുദ്ര’ ഉപഭോക്താവിന്റെ അവകാശവും നേട്ടവും

joy-alukkas-quality-ensuring-hallmarking-is-customer-rights
SHARE

'സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധം'. ജൂണ്‍ 16 മുതല്‍ ഇന്ത്യയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമം പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. ഉപഭോക്തൃ അവകാശ സംരക്ഷണത്തിന് പ്രാധാന്യമേറെയാണ് എന്ന് തെളിയിക്കുന്നതും അത്യന്തം സ്വാഗതാര്‍ഹവുമാണ്. സമ്പാദ്യങ്ങളായാലും നിക്ഷേപങ്ങളായാലും അവ നേട്ടമുള്ളതാവണം. സ്വര്‍ണം അത്തരത്തില്‍ ഒരു സുരക്ഷിത നിക്ഷേപമായാണ് എല്ലാവരും കരുതുന്നത്. സ്വര്‍ണ്ണാഭരണ വിപണന രംഗത്ത് പുതിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതാണ് ഈ പുതിയ നീക്കം. ഹാള്‍മാര്‍ക്കിങ് നിയമം പ്രാബല്യത്തില്‍ വന്നതോടെ ആഗോള വിപണിയില്‍ തന്നെ ഇന്ത്യന്‍ സ്വര്‍ണ്ണാഭരണ വിപണിയുടെ പ്രാധാന്യവും മൂല്യവും വര്‍ദ്ധിച്ചു എന്നതില്‍ യാതൊരു സംശയവുമില്ല. ബിഐഎസ് മുദ്രയോടുകൂടിയ 916 ഹാള്‍മാര്‍ക്ക്ഡ് സ്വര്‍ണ്ണാഭരണങ്ങള്‍ മാത്രമേ വില്‍ക്കാന്‍ പാടുകയുള്ളൂ എന്ന ഈ നിയമ വ്യവസ്ഥ ഉപഭോക്താവിന് ഗുണം ചെയ്യും എന്നതിലുപരിയായി വിപണിയില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കുവാനും തട്ടിപ്പുകള്‍ ഇല്ലാതാക്കാനും സാധിക്കും.

new-trend-ornaments-hall-mark-gold-ornaments

പ്രിയപ്പെട്ട ഉപഭോക്താക്കള്‍ക്ക് വ്യത്യസ്തവും നൂതനവുമായ ഡിസൈനുകളിലും മാറിവരുന്ന ട്രെന്‍ഡുകള്‍ക്കും അനുസൃതമായ സ്വര്‍ണ്ണാഭരണങ്ങള്‍ തിരഞ്ഞെടുക്കുന്നതിനുള്ള അവസരം മാത്രമല്ല, വാങ്ങുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് പൂര്‍ണ്ണ പരിരക്ഷ ഉറപ്പാക്കുന്നതിലും ജോയ്ആലുക്കാസ് പ്രാരംഭം മുതലെ ശ്രദ്ധാലുവായിരുന്നു. ഗുണമേന്മയിലോ പരിശുദ്ധിയിലോ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്ത ലോകത്തിന്റെ പ്രിയപ്പെട്ട ജുവലറായ ജോയ്ആലുക്കാസ് ബിഐഎസ് മുദ്രയുള്ള 916 ഹാള്‍മാര്‍ക്ക്ഡ് സ്വര്‍ണ്ണാഭരണങ്ങളാണ് തങ്ങളുടെ വിശ്വസ്ത ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്.

hall-mark-ornaments-sponsored-content-joy-alukkas

പുതിയ നയത്തിലൂടെ കസ്റ്റമേഴ്സിന് തങ്ങള്‍ പര്‍ച്ചേയ്സ് ചെയ്യുന്ന സ്വര്‍ണ്ണാഭരണ സൃഷ്ടികള്‍, പരിശുദ്ധിയുള്ളതാണെന്ന പൂര്‍ണ്ണഉറപ്പോടെ യാതൊരുവിധ ആശങ്കയും കൂടാതെ വാങ്ങാവുന്നതാണ്. സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍ക്കുന്ന സമയത്ത് തേയ്മാനവും മറ്റും ഒഴികെ മൂല്യത്തില്‍ കുറവുണ്ടായിരിക്കുകയില്ല എന്നതും ഹാള്‍മാര്‍ക്കിങിലൂടെ ഉപഭോക്താവിനെ കാത്തിരിക്കുന്ന നേട്ടങ്ങളാണ്. ഹാള്‍മാര്‍ക്കിങ് നടത്തിയ ബിഐഎസ് മുദ്രയ്ക്ക് പുറമെ ഹാള്‍മാര്‍ക്കിങ് ഏജന്‍സിയുടേയും ജ്വല്ലറിയുടേയും മുദ്രയോട് കൂടിയ, സമ്പൂര്‍ണ്ണ പരിശുദ്ധി ഉറപ്പുവരുത്തിയ സ്വര്‍ണ്ണാഭരണങ്ങളാണ് ജോയ്ആലുക്കാസിന്റെ എല്ലാ ഷോറൂമുകളിലും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്.

joy-alukkas-quality-ensuring-hallmarking-is-customer-rights

ഹാള്‍മാര്‍ക്കിങ് നിയമം പ്രാവര്‍ത്തികമാക്കുന്നതിലൂടെ ലോകത്തിലെ തന്നെ സ്വര്‍ണ്ണാഭരണ വിപണന രംഗത്ത് 100% പരിശുദ്ധി ഉറപ്പാക്കുന്ന രാജ്യമായി ഇന്ത്യ മാറും എന്നതും അഭിമാനാര്‍ഹമാണ്. കൂടാതെ ആറക്ക ഹാള്‍മാര്‍ക്കിങ് ചെയ്ത യുണീക്ക് ഐഡി ആഭരണത്തില്‍ രേഖപ്പെടുത്തുന്നതിലൂടെ സ്വര്‍ണ്ണാഭരണങ്ങളെ സംബന്ധിച്ച എല്ലാവിധ വിശദാംശങ്ങളും അനായാസകരമായി, ഡിജിറ്റലായി കണ്ടെത്താന്‍ കഴിയും എന്നതും ഒട്ടേറെ പ്രതീക്ഷ നല്‍കുന്നു.

ജോയ് ആലുക്കാസ്

ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍

ജോയ്ആലുക്കാസ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബിരിയാണി കണ്ടാൽ മനസ് ചാഞ്ചാടും! എനിക്ക് അനുഭവമുണ്ട് | Vijay Babu with Chef Saji Alex | Manorama Online

MORE VIDEOS
FROM ONMANORAMA