ഉടൻ പണം 500ന്റെ നിറവിൽ; പ്രേക്ഷകരെ കാത്തിരിക്കുന്നത് വമ്പൻ സമ്മാനങ്ങൾ

mazhavil-manorama-udan-panam-500-th-episode
SHARE

മലയാളികൾ നെഞ്ചിലേറ്റിയ സൂപ്പർഹിറ്റ് റിയാലിറ്റി ഷോ ഉടൻ പണം 500 എപ്പിസോഡുകള്‍ പൂർത്തിയാക്കുന്നു. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ഷോ, മൂന്നാം സീസണിലാണ് ഈ നാഴികകല്ല് പിന്നിടുന്നത്. മത്സരാർഥികളുടെ ജീവിതം മാറ്റിമറിച്ച, ഹൃദയം തൊട്ട നിരവധി നിമിഷങ്ങള്‍ സമ്മാനിച്ചാണ് ഉടൻ പണത്തിന്റെ മുന്നേറ്റം.

500–ാം എപ്പിസോഡ് തികയുന്ന ജൂൺ 29ന് ഓരോ ചോദ്യത്തിനും സമ്മാനം നേടാനുള്ള അവസരമാണ് പ്രേക്ഷകർക്ക് ലഭിക്കുന്നത്. അപ്രതീക്ഷിതമായ വൻതുകകളാണു സമ്മാനം. മനോരമ മാക്സിലൂടെ ഒപ്പം കളിക്കാനും സമ്മാനം നേടാനും എല്ലാ പ്രേക്ഷകർക്കും അവസരമുണ്ട്. 

നിരവധി പുതുമകളുമായി എത്തിയ ഉടൻ പണത്തിന്റെ മൂന്നാം സീസണും വമ്പിച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. മത്സരാർഥികൾക്കൊപ്പം പ്രേക്ഷകർക്കും മത്സരിക്കാൻ അവസരമൊരുക്കി മലയാള ടെലിവിഷന്‍ ചരിത്രത്തിൽ സ്ഥാനം നേടാൻ ഉടൻ പണത്തിനായി. മത്സരാർഥികളായി എത്തി ജീവിതം മാറിമറിഞ്ഞവരും നിരവധി. ഡെയ്ൻ ഡേവിസ്, മീനാക്ഷി രവീന്ദ്രൻ, സുഹൈദ് കുക്കു എന്നിവരാണ് ഉടൻ പണം 3.0യുടെ അവതാരകർ. 

ദൃശ്യമികവിനൊപ്പം സാങ്കേതിവിദ്യയെ ഫലപ്രദമായി ഉപയോഗിച്ചാണ് ഉടൻ പണം മലയാള ടെലിവിഷൻ ചരിത്രത്തിൽ സ്ഥാനം നേടിയത്. 2017 ലാണ് ഷോ ആരംഭിക്കുന്നത്. ആർ.ജെ മാത്തുക്കുട്ടി, രാജ് കലേഷ് എന്നിവരാണ് ആദ്യ രണ്ടു സീസണിൽ അവതാരകരായത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA