അനുഷ്ക ശർമയുടെ ഗർഭകാല വസ്ത്രങ്ങൾ വിൽപ്പനയ്ക്ക്

anushka-sharma-maternity-clothes-for-sale
SHARE

തന്റെ ഗർഭകാല വസ്ത്രങ്ങൾ വിൽപനയ്ക്ക് വച്ച് നടി അനുഷ്ക ശർമ. ഓൺലൈനിലൂടെയാണ് വിൽപന. ഇതിലൂടെ ലഭിക്കുന്ന പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകാനാണു തീരുമാനം.

ഇങ്ങനെ വസ്ത്രങ്ങളുടെ പുനരുപയോഗം പരിസ്ഥിതിക്ക് ഗുണകരമാകുമെന്ന് അനുഷ്ക പറയുന്നു. ഇന്ത്യയുടെ നഗരമേഖലകളിലുള്ള ഗർഭിണികളിൽ ഒരു ശതമാനം പേർ പുതിയതിനു പകരം ഇത്തരം ഒരു വസ്ത്രം വാങ്ങാൻ തയ്യാറായാൽ ഒരോ വർഷവും ഒരാൾക്ക് 200 വർഷം കുടിക്കാനുള്ള വെള്ളം സംരക്ഷിക്കാനവുമെന്നും ഇൻസ്റ്റഗ്രാമിൽ അനുഷ്ക കുറിച്ചു.

ഗർഭകാലയളവിൽ അനുഷ്ക ഉപയോഗിച്ച വസ്ത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു. 2021 ജനുവരിയിലാണ് അനുഷ്ക ശർമ–വിരാട് കോലി ദമ്പതികൾക്ക് കുഞ്ഞു പിറന്നത്.

English Summary : Anushka Sharma Puts Up Her Favourite Maternity Clothes For Sale

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA