ADVERTISEMENT

തൃശൂർ ചൂണ്ടൽ സ്വദേശി മഹേന്ദ്ര കെ. മോഹൻ ഇന്‍സ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ കണ്ടാൽ ആരുമൊന്ന് അമ്പരക്കും. ‘ഹിപ്പി ആർട്ട് സ്റ്റേഷൻ’ എന്നു പേരുള്ള മഹേന്ദ്രന്റെ അക്കൗണ്ടിൽ കയറി മറ്റു ചിത്രങ്ങളും നോക്കിയേ തിരിച്ചിറങ്ങൂ. അത്രയേറെ കൗതുകം കാഴ്ചക്കാരിൽ നിറയ്ക്കുന്നതാണ് മഹേന്ദ്രന്റെ ചിത്രങ്ങൾ. ഫൊട്ടോഗ്രഫിക്കൊപ്പം അപാരമായ ഫോട്ടോ എഡിറ്റിങ് വൈദഗ്ധ്യം ചേരുമ്പോഴാണ് ഫോട്ടോ മാനിപ്പുലേഷൻ എന്ന അറിയപ്പെടുന്ന ഈ കലാസൃഷ്ടി രൂപപ്പെടുന്നത്. ഭാവനാത്മകമായി ചിന്തിക്കാനുള്ള കഴിവും ഫോട്ടോ എഡിറ്റിങ്ങിലെ മികവും പ്രധാനമാണ്. 

mahendra-k-mohan-2

സമൂഹമാധ്യമങ്ങളിൽ‌ പങ്കുവയ്ക്കുന്ന തന്റെ ഫോട്ടോകൾ ആകർഷകമാക്കാനായാണ് മഹേന്ദ്ര ഫോട്ടോ എഡിറ്റിങ് പഠിച്ചത്. പിന്നീട് എഡിറ്റിങ്ങിന്റെ കൂടുതൽ സാധ്യതകൾ മനസ്സിലാക്കി. അതോടെ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമായി. അങ്ങനെ ഒതുടങ്ങിയ ഫോട്ടോ മാനിപ്പുലേഷൻ മഹേന്ദ്രയ്ക്ക് ഇന്നൊരു ഹരമാണ്. 

mahendra-k-mohan-6

സമൂഹത്തിന് സന്ദേശങ്ങൾ നൽകുന്നതും ആനുകാലിക വിഷയങ്ങളിൽ പ്രതികരണം അറിയിക്കുന്നതുമായ വർക്കുകളാണ് മഹേന്ദ്ര ചെയ്യുന്നതിൽ കൂടുതലും. സ്വന്തം മുഖം തന്നെയാണ് ഫോട്ടോ മാനിപ്പുലേഷന് ഉപയോഗിക്കുന്നത്. ‘‘നമുക്ക് വേണ്ട ഔട്ട് എന്താണ് എന്നു മനസ്സിൽ കാണണം. അതിന് അനുയോജ്യമായി ഫോട്ടോ എടുക്കണം. എന്നിട്ട് എഡിറ്റിങ്ങിലേക്ക് കടക്കും. ഞാൻ ഫോട്ടോഷോപ്പ് ആണ് ഉപയോഗിക്കുന്നത്. കുറഞ്ഞത് 45 മിനിറ്റും പരമാവധി 3 മണിക്കൂറും വരെ സമയം എഡിറ്റിങ്ങിന് വേണ്ടി വരും. നമ്മൾ ചെയ്യുന്ന കാര്യം കാഴ്ചക്കാരുമായി കമ്യൂണിക്കേറ്റ് ചെയ്യണം എന്നതാണ് പ്രധാന്യം. ഞാൻ ഫോട്ടോ മാനിപ്പുലേഷൻ ചെയ്തു തുടങ്ങിയിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ’’’– മഹേന്ദ്ര പറഞ്ഞു.

mahendra-k-mohan-3

മഹേന്ദ്രയ്ക്ക് ചെറുപ്പം മുതലേ ചിത്രരചനയോടായിരുന്നു താൽപര്യം. താന്‍ വരച്ച ചിത്രങ്ങളാണ് ആദ്യം ഹിപ്പി ആര്‍ട്ട് സ്റ്റേഷനിൽ പങ്കുവച്ചിരുന്നത്. പിന്നീട് മാനിപ്പുലേഷൻ ചെയ്ത ഫോട്ടോസിലേക്ക് മാറി. അതു ശ്രദ്ധിക്കപ്പെട്ടു. അതോടെ ഫോളോവ്ഴ്സിന്റെ എണ്ണം കൂടി. നിലവിൽ ഇൻസ്റ്റം ബെംഗളൂരിൽ റിസർച്ച് അസിസ്റ്റന്റ് ആയി പ്രവർത്തിക്കുകയാണ്. 

mahendra-k-mohan-4

English Summary : Artist Mahendra K Mohan on Photo Manipulation 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com