വധൂവരന്മാർക്ക് പൂക്കൾ കൊണ്ട് മാസ്ക്; വേറിട്ട ആശയവുമായി മോഹൻ

Image Credits : ANI/Twitter
SHARE

വധൂവരന്മാർക്കായി പൂക്കൾ കൊണ്ടുള്ള മാസ്ക് ഒരുക്കി തമിഴ്നാട്ടിലെ മധുരയിലുള്ള മോഹൻ എന്ന പൂക്കച്ചവടക്കാരൻ. ഇതിനായി സര്‍ജിക്കൽ മാസ്ക്കുകളെ പൂക്കൾ കൊണ്ട് അലങ്കരിക്കുകയാണ് ചെയ്തത്. കോവിഡിനെതിരെയുള്ള ബോധവത്കരണമാണ് ഇതിലൂടെ മോഹന്റെ  ലക്ഷ്യം.

വിവിധതരം പൂക്കൾ ഉപയോഗിച്ച് വ്യത്യസ്തമായ ഡിസൈനുകളിലുള്ള മാസ്ക്കുകൾ മോഹൻ തയാറാക്കുന്നുണ്ട്. ‘‘സർക്കാരിന്റെ കർശന നിർദേശം ഉണ്ടെങ്കിലും വിവാഹത്തിന് ആരും മാസ്ക് ധരിക്കുന്നില്ല. മാസ്ക് ധരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ഞാൻ ഇത്തരം മാസ്ക്കുകൾ നിർമിക്കുന്നത്’’– മോഹൻ വാർത്താ ഏജൻസി എഎൻഐയോടു പറഞ്ഞു.

മോഹന്റെ വ്യത്യസ്തമായ ആശയത്തെ അഭിനന്ദിച്ച് നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. 

English Summary : Mohan, a flower vendor in Madurai makes floral masks for brides and grooms

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ക്രിക്കറ്റ് 20 ഓവറിലേക്കു ചുരുങ്ങിയത് എങ്ങനെ?

MORE VIDEOS
FROM ONMANORAMA