ഓണം ഫാഷനിസ്റ്റ ഫോട്ടോ കോണ്ടസ്റ്റ്; നേടാം 50,000 രൂപയുടെ സമ്മാനങ്ങള്‍

HIGHLIGHTS
  • മൂന്നു വിഭാഗങ്ങളിലായാണു മത്സരം
  • 25000 രൂപയാണു മെഗാ സമ്മാനം
otto-onam-fashionista-photo-contest
SHARE

ഓണക്കാലമല്ലേ, എന്തായാലും ആഘോഷങ്ങൾക്കു വേണ്ടി മികച്ച വസ്ത്രങ്ങൾ ധരിക്കേണ്ടി വരും. അപ്പോൾ പിന്നെ ഒരു സമ്മാനം കൂടി നേടിയാലോ ? അതിനുള്ള അവസരമാണ് മെൻസ് വെയർ രംഗത്തെ പ്രമുഖ ബ്രാന്‍ഡായ OTTO, മനോരമ ഓൺലൈനുമായി ചേർന്ന് ഒരുക്കുന്ന ഓണം ഫാഷനിസ്റ്റ ഫോട്ടോ കോണ്ടസ്റ്റ്. 50,000 രൂപയുടെ ക്യാഷ് പ്രൈസുകളാണ് വിജയികളെ കാത്തരിക്കുന്നത്.

ഓണത്തിന്റെ പ്രൗഢി നിറയുന്ന വസ്ത്രം ധരിച്ചുള്ള നിങ്ങളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്യുക മാത്രമാണ് ഇതിനായി ചെയ്യേണ്ടത്. ഫാമിലി, മെയിൽ, ഫീമെയിൽ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണു മത്സരം. മൂന്നുവിഭാഗങ്ങളിൽ നിന്നുമായി തിരഞ്ഞെടുക്കുന്ന ഒരാൾക്ക്/കുടുംബത്തിന്  25,000 രൂപ മെഗാ സമ്മാനമായി ലഭിക്കും. കൂടാതെ ഓരോ വിഭാഗത്തിൽനിന്നും ഒരാൾക്ക് 5000 രൂപ വീതം സമ്മാനം ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന 5 പേർക്ക് 2000 രൂപ വീതം പ്രോത്സാഹന സമ്മാനവുമുണ്ട്. 

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://specials.manoramaonline.com/Festival/2021/Onam-fashionista/index.html സന്ദർശിക്കുക.

നിബന്ധനകൾ

∙ മനോരമ ഓൺലൈൻ ആയിരിക്കും വിജയികളെ തീരുമാനിക്കുന്നത്. ഓൺലൈൻ വോട്ടിങ് ഉണ്ടായിരിക്കുന്നതല്ല.

∙ മിനിസൈറ്റിലാണ് ഫോട്ടോ അപ്‌ലോഡ് ചെയ്യേണ്ടത്.

∙ ഒരു വ്യക്തിക്ക് വിവിധ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്.

∙ അപ്‌ലോഡ് ചെയ്ത ഫോട്ടോ (#ottoclothing, #ottofashionista, #otto) എന്നീ ടാഗുകൾക്കൊപ്പം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുക. (നിർബന്ധമില്ല)

∙ മത്സരത്തിനായി നൽകുന്ന ഫോട്ടോയുടെ പൂർണ ഉത്തരവാദിത്തം സമർപ്പിക്കുന്ന വ്യക്തികൾക്കായിരിക്കും.

∙ മത്സരത്തിന് ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ ഒപ്പമുള്ള റജിസ്ട്രേഷൻ ഫോമിൽ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തണം.

∙ മലയാള മനോരമ, OTTO എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർക്കോ, അവരുടെ കുടുംബാംഗങ്ങൾക്കോ മൽസരത്തിൽ പങ്കെടുക്കാനാവില്ല

∙ മത്സര ഫലത്തിന്റെ നിയമാവലി ഭേദഗതി ചെയ്യാനുള്ള അവകാശം മലയാള മനോരമ കമ്പനിയിൽ നിക്ഷിപ്തമായിരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA