മാളിലെ സാധനങ്ങൾകൊണ്ട് യൂസഫലിയുടെ മുഖചിത്രം ഒരുക്കി ഡാവിഞ്ചി സുരേഷ്; വിഡിയോ

davinchi-suresh-portray-ma-yusuf-ali-video
SHARE

കൊടുങ്ങല്ലൂരിലെ സെൻട്രോ മാളിൽ വ്യവസായി എം.എ യൂസഫലിയുടെ മുഖചിത്രം ഒരുക്കി കലാകാരൻ ഡാവിഞ്ചി സുരേഷ്. മാളിലെ കടകളിൽ നിന്നുള്ള വസ്തുക്കളാണ് ഇതിനായി ഉപയോഗിച്ചത്. 

12 അടി ഉയരത്തിലും 25 അടി നീളത്തിലുമുള്ള മുഖചിത്രം ത്രിമാന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. തുണികൾ, സ്റ്റേഷനറി സാധനങ്ങൾ, ബാഗുകൾ, ചെരിപ്പുകൾ, അലങ്കാര വസ്തുക്കള്‍ ഉൾപ്പടെ ഇതിനായി ഉപയോഗിച്ചു. ഒറ്റനോട്ടത്തില്‍ കുറെ സാധനങ്ങള്‍ അടുക്കിവച്ചിരിക്കുന്നതായി തോന്നും. എന്നാൽ ഒരു പ്രത്യേക കോണില്‍നിന്ന് നോക്കുമ്പോഴാണ് യൂസഫലിയുടെ മുഖം ഇതിൽ കാണാനാവുക.

വിഡിയോ കാണാൻ ക്ലിക് ചെയ്യൂ:

English Summary : Artist Davinchi Suresh created businessman MA Yusaf Ali's image using groceries in a mall.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA