ഫാഷന്റെ പേരിൽ മൃഗങ്ങളെ ദ്രോഹിക്കില്ല; പ്രതിജ്ഞയെടുത്ത് 32 ഇന്ത്യ‍ൻ ഡിസൈനർമാർ

HIGHLIGHTS
  • നിർദേശവുമായി രംഗത്തെത്തിയതു ലാക്മേ ഫാഷൻ വീക്കും പെറ്റ ഇന്ത്യയും ചേർന്നാണ്
  • ഒട്ടേറെ പരീക്ഷണങ്ങളാണ് ഈ രംഗത്തു നടക്കുന്നത്
32-indian-designers-pledge-to-be-leather-free-fashion
SHARE

ഫാഷന്റെ പേരിൽ മൃഗങ്ങളെ ദ്രോഹിക്കുന്നതിനെതിരെ കൈകോർക്കുകയാണ് ഇന്ത്യൻ ഡിസൈനർ സമൂഹം. കഴിഞ്ഞ ലോക ഫാഷൻ ദിനത്തിലാണു രാജ്യത്തെ 32 ഡിസൈനർമാർ ലെതർ ഉപയോഗിച്ചുള്ള ഉത്പന്നങ്ങളിൽനിന്നു വിട്ടുനിൽക്കുമെന്ന പ്രതിജ്ഞയെടുത്തത്. ഡിസൈനർമാരായ ഗൗരവ് ഗുപ്ത, മസാബ ഗുപ്ത, അനീത് അറോറ, മോനിക, കരിഷ്മ ഉൾപ്പെടെയുള്ള പ്രമുഖരാണു ‘ലെതർഫ്രീ’ ഫാഷൻ മതിയെന്ന തീരുമാനമെടുത്തത്.

സുസ്ഥിര ഫാഷന്റെ മുന്നേറ്റത്തിനൊപ്പം മൃഗങ്ങളോടുള്ള ക്രൂരതയും അവസാനിപ്പിക്കണമെന്ന നിർദേശവുമായി രംഗത്തെത്തിയതു ലാക്മേ ഫാഷൻ വീക്കും പെറ്റ ഇന്ത്യയും (PETA) ചേർന്നാണ്. പ്രകൃതിയെ നശിപ്പിക്കാത്ത ഫാഷൻ എന്ന ഭാവിയിലേക്കുള്ള ചുവടുകൾക്ക് ഉറപ്പേകാൻ പുതിയ ഫാബ്രിക് സൃഷ്ടിക്കുകയാണു മാർഗമെന്ന തിരിച്ചറിവിൽ ഒട്ടേറെ പരീക്ഷണങ്ങളാണ് ഈ രംഗത്തു നടക്കുന്നത്. മൃഗങ്ങളുടെ നേർക്കുള്ള അതിക്രമങ്ങൾ ഒഴിവാക്കാൻ വീഗൻ ലെതർ ഉത്പന്നങ്ങളും രംഗത്തുണ്ട്.  തേങ്ങയും മാങ്ങയും പോലും കൃത്രിമ ലെതർ ഉണ്ടാക്കാൻ ഉപയോഗപ്പെടുത്താമെന്നു ഫൈബർ ഉത്പാദനരംഗത്തുള്ളവർ വ്യക്തമാക്കുന്നു. കോർക്ക്, മുന്തിരി, കൂൺ, പൈനാപ്പിളിന്റെ ഇലകൾ, ഉപയോഗശൂന്യമായ പൂക്കൾ തുടങ്ങി വ്യത്യസ്തമായ ഒട്ടേറെ അസംസ്കൃത വസ്തുക്കൾ പുതിയ ലെതർ ഒരുക്കുന്നതിൽ ഉൾപ്പെടുത്താമെന്നു കണ്ടെത്തിയിട്ടുണ്ട്. 

‘മനുഷ്യ ലെതർ ബാഗ്, ഷൂസ്, ജാക്കറ്റ് എന്നൊന്നും നമ്മൾ പറയുന്നില്ലല്ലോ. അതുപോലെ പശുക്കൾക്കും കാളകൾക്കുമെല്ലാം ജീവിക്കാനുള്ള അവകാശമുണ്ടെന്നും അവർ ഫാഷൻ ഫാബ്രിക് അല്ലെന്നും ഡിസൈനർമാർ തിരിച്ചറിയുന്നതിൽ സന്തോഷമുണ്ട്’, പെറ്റ ഇന്ത്യ വക്താവ് പറഞ്ഞു.

ഡിസൈനർമാരായ അനിത ദോഗ്രെയും പുർവി ദോഷിയും നേരത്തെതന്നെ അനിമൽ ലെതറിൽ നിന്നു വിട്ടുനിൽക്കാനുള്ള തീരുമാനമെടുത്തവരാണ്.

English Summary : 32 Indian designers pledge not to use leather 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA