തലമുടിക്ക് പകരം സ്വർണമാലകൾ; വ്യത്യസ്തനാകാൻ മെക്സിക്കൻ റാപ്പറുടെ കടുംകൈ

rapper-dan-sur-surgically-implanted-gold-chains-in-his-scalp
Image credits : Instagram
SHARE

സംഗീതം മാത്രമല്ല ഫാഷനും ജീവിതശൈലിയും റാപ്പർമാരെ പ്രശസ്തരാക്കുന്ന ഘടകങ്ങളാണ്. അത്തരത്തിൽ ശ്രദ്ധ നേടിയവരുടെ കൂട്ടത്തിലാണ് മെക്സിക്കൻ റാപ്പർ ഡാൻ സുറിന്റെ സ്ഥാനം. തലമുടി നീക്കി അതിനു പകരം സ്വർണം–വെള്ളി മാലകൾ ശിരോചർമത്തിൽ പിടിപ്പിച്ചാണു 23കാരനായ ഡാൻ വാർത്തകളിൽ ഇടം നേടിയത്.

വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന തോന്നലാണ് ഈ പ്രവൃത്തിക്ക് പ്രചോദനം എന്നു ഡാൻ പറയുന്നു. ശസ്ത്രക്രിയയിലൂടെ മാലകൾ ശിരോചർമത്തിൽ കൊളുത്തുകയായിരുന്നു. ‘‘ഇതാണ് എന്റെ തലമുടി. സ്വർണത്തലമുടി. മനുഷ്യ ചരിത്രത്തിലെ സ്വർണത്തലമുടിയുള്ള ആദ്യ റാപ്പർ ഞാനാണ്’’– ഡാൻ സുർ അവകാശപ്പെടുന്നു. 

ഏപ്രിലിലാണ് ഡാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. അതിനുശേഷം സ്വർണത്തലമുടിയോടെയുള്ള ഏതാനും ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. എന്നാൽ ശസ്ത്രക്രിയ ചെയ്തു തലമുടിക്ക് പകരമായി പിടിപ്പിച്ചതാണെന്ന് ആരും കരുതിയില്ല. അടുത്തിടെ സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലാണ് ‘സ്വർണത്തലമുടി’യുടെ രഹസ്യം ഡാൻ വെളിപ്പെടുത്തിയത്. ഡാനിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

സമ്മിശ്ര അഭിപ്രായങ്ങളാണ് ഡാനിന് ലഭിക്കുന്നത്. പലരും താരത്തിന്റെ ധീരതയെ അഭിനന്ദിച്ച് രംഗത്തെത്തിയപ്പോൾ ഇതു കടുംകൈ ആയി എന്നു വിമർശിച്ചവരും നിരവധിയാണ്. 

English Summary : Rapper Dan Sur has gold chains surgically attached to his head instead of hair  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA