കൗതുകമുണർത്തി സീതുവിന്റെ കൊച്ചു പുൽക്കൂട്; സൂപ്പർഹിറ്റ്

seethu-kurian-handmade-small-size-crib-using-wooden-toys
SHARE

ബെംഗളൂരുവിൽ താമസമാക്കിയ എരുമേലി സ്വദേശിനി സീതു കുര്യൻ കഴിഞ്ഞ ക്രിസ്മസിന് മകനു വേണ്ടിയൊരു പുൽക്കൂട് നിർമിച്ചു. മരപ്പാവകൾക്ക് നിറം നൽകിയാണ് ഉണ്ണി യേശുവിനെയും കുടുംബത്തെയും അവരെ കാണാനായി എത്തിയ സന്ദർശകരെയും സീതു ഒരുക്കിയത്. കാഴ്ചയിൽ മനോഹരവും വ്യത്യസ്തവുമായ ഈ കൊച്ചു പുൽക്കൂടിന്റെ ചിത്രം സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. എന്നാൽ, ഇതു പോലൊന്ന് ഉണ്ടാക്കിത്തരാമോ എന്നു ചോദിച്ചുള്ള നിരവധി സന്ദേശങ്ങളാണ് പിറ്റേദിവസം സീതുവിന് ലഭിച്ചത്. 

seethu-kurian-crib-2

അന്നു ക്രിസ്മസ് അടുത്തിരുന്നതു കൊണ്ടും പെയിന്റ് ചെയ്തു പാവകളെ ഒരുക്കാൻ സമയം വേണമെന്നതിനാലും കുറച്ചു സെറ്റുകൾ മാത്രമേ ഉണ്ടാക്കി നൽകാനായുള്ളൂ. മകനു വേണ്ടി ഒരുക്കിയതിനാൽ ഓമനത്തം നിറയുന്നതായിരുന്നു പുൽക്കൂട്. 5 സെന്റിമീറ്റർ മാത്രം ഉയരമുള്ള കുഞ്ഞൻ മരപ്പാവകൾ ആരിലും കൗതുകം നിറയ്ക്കും. ഇവയ്ക്ക് പെയിന്റ് ചെയ്താണ് രൂപമാറ്റം വരുത്തിയത്. ചില ആക്സസറികളും നൽകി. 

seethu-kurian-crib-1

ഒരു പുൽക്കൂട്ടില്‍ 12 പാവകളാണ് ഉണ്ടാവുക. ഒരോ പാവയിലും പെയിന്റിങ്ങും ഡീറ്റൈലിങ്ങും ചെയ്യാന്‍ 30 മിനിറ്റ് വേണം. മാലാഖയുടെ ചിറകുകള്‍, കിരീടം, ആട്ടിടയന്മാരുടെ വടികൾ തുടങ്ങിയ ആക്സസറികൾ സീതു സ്വയം നിർമിക്കുന്നവയാണ്. 25 സെന്റിമീറ്റർ ആണ് പുൽക്കൂടിന്റെ ഉയരം. ഇതോടൊപ്പം കാർഡ്ബോര്‍ഡിൽ തീർത്ത രണ്ടു മരങ്ങളും ഉണ്ട്. കുട്ടികളെ ആകർഷിക്കുന്ന രീതിയിൽ കൂടുതൽ പുതുമകൾ ഉൾപ്പെടുത്തിയാണ് സീതു ഈ വർഷത്തെ പുൽക്കൂട് ഡിസൈൻ ചെയ്യുന്നത്. 

എല്ലാ ക്രിസ്മസ് കാലത്തും പേപ്പറും തുണിയും ഉപയോഗിച്ച് അലങ്കാരവസ്തുക്കൾ ഉണ്ടാക്കി വീട് അലങ്കരിക്കുന്നതാണ് പതിവ്. വ്യത്യസ്തതയ്ക്കു വേണ്ടിയാണ് കഴിഞ്ഞ വർഷം പുൽക്കൂട് ഒരുക്കിയത്. എന്നാൽ അതിന് ഇത്രയേറെ ആവശ്യക്കാരുണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ലെന്ന് സീതു പറയുന്നു. ഇത്തവണ പരമാവധി പുൽക്കൂടുകൾ ഒരുക്കി ആവശ്യക്കാരിലേക്ക് എത്തിക്കാനാണ് സീതുവിന്റെ ശ്രമം. ചെറുപ്പം മുതൽ കരകൗശല നിർമാണങ്ങളോട് താൽപര്യം പ്രകടിപ്പിച്ചിരുന്ന സീതു ‌ഇന്റീരിയർ സ്റ്റൈലിങ്ങും ചെയ്യുന്നുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS