പറന്നുയരാൻ ആത്മവിശ്വാസത്തിന്റ ചിറകുകൾ, കരുത്തോടെ പാത്തു; ചിത്രങ്ങൾ

model-fathima-latest-photoshoot-by-athira-joy
SHARE

കൃത്രിമ കാലുകളുമായി സ്വപ്നങ്ങൾ കീഴടക്കാൻ ഇറങ്ങിത്തിരിച്ച പാത്തു എന്ന ഫാത്തിമ മലയാളികൾക്ക് സുപരിചിതയാണ്. നിനക്ക് ഒന്നിനും സാധിക്കില്ലെന്നു പറഞ്ഞു തളർത്താൻ ശ്രമിച്ചവരെ ആത്മവിശ്വാസം കൊണ്ടാണ് ഫാത്തിമ നേരിട്ടതും തോൽപ്പിച്ചതും. ആത്മവിശ്വാസമെന്ന ചിറകുകളുമായി ജീവിതത്തിലേക്ക് പറന്നുയർന്ന ഫാത്തിമയെ ഫോട്ടോഷൂട്ടിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് ഫൊട്ടോഗ്രഫർ ആതിര ജോയി.

fathima-6

ശാരീരിക പരിമിതിയെക്കുറിച്ച് ദുഃഖിച്ചിരിക്കാതെ പോരാടി ജയിച്ചാണ് ഫാത്തിമ മോഡലായതും റാംപിൽ നടന്നതും. ചാരത്തിൽ നിന്നു പറന്നുയർന്ന ഫീനിക്സ് പക്ഷിയായും പ്രതീക്ഷ നിറയ്ക്കുന്ന മാലാഖയായും ആതിരയുടെ ചിത്രങ്ങളിൽ ഫാത്തിമ പ്രത്യക്ഷപ്പെടുന്നു. 

fathima-4

വർക്കല ബീച്ചിന്റെ മനോഹാരിതയാണ് ചിത്രങ്ങൾക്കു പശ്ചാത്തലമായത്. ഷെബിൻ കോസ്റ്റ്യൂമും ശ്രീജ അനിൽ മേക്കപ്പും ചെയ്തിരിക്കുന്നു. സ്മൃതി സൈമൺ ആണു ചിറകുകൾ ഒരുക്കിയത്. ഫ്രാങ്ക്സ് ആണ് ചിത്രങ്ങൾ എഡിറ്റ് ചെയ്തിരിക്കുന്നത്.

fathima-2

English Summary : Model Fathima's latest photoshoot goes viral

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ക്രിക്കറ്റ് 20 ഓവറിലേക്കു ചുരുങ്ങിയത് എങ്ങനെ?

MORE VIDEOS
FROM ONMANORAMA