ദീപാവലിക്ക് ‘ഇന്ത്യന്‍ സുന്ദരിയായി’ പ്രിയങ്ക ചോപ്ര; അഭിനന്ദിച്ച് ആരാധകർ

Priyanka Chopra
SHARE

ട്രെഡീഷനൽ ഡ്രസ്സിലുള്ള ചിത്രങ്ങൾ പങ്കുവച്ച് ആരാധകർക്ക് താരസുന്ദരി പ്രിയങ്ക ചോപ്രയുടെ ദീപാവലി ആശംസ. വസ്ത്രത്തിലും ആഭരണങ്ങളിലും പാരമ്പര്യത്തിന്റെ സ്പര്‍ശം നിറഞ്ഞപ്പോൾ ഇന്ത്യന്‍ സുന്ദരിയായി പ്രിയങ്ക തിളങ്ങി.

അർപ്പിത മേത്ത ഡിസൈൻ ചെയ്ത സ്കർട്ടും ബ്ലൗസുമാണ് പ്രിയങ്ക ധരിച്ചത്. ഫ്ലോറൽ ഡിസൈനുകൾ സ്കർട്ടിൽ അഴകു ചാർത്തുമ്പോൾ മിറർ വർക്കുകളാണ് ബ്ലൗസിന്റെ ആകർഷണം. ചോക്കർ സെറ്റും വളകളും താരത്തിന് പ്രൗഢിയേകി. 

എല്ലാവര്‍ക്കും സ്നേഹവും പ്രകാശവും സന്തോഷവും ആശംസിക്കുന്നതായി ചിത്രങ്ങൾക്കൊപ്പം പ്രിയങ്ക കുറിച്ചു. താരത്തിന്റെ ലുക്കിനെ അഭിനന്ദിച്ച് ആരാധകര്‍ രംഗത്തെത്തി. അമേരിക്കയിലേക്ക് താമസം മാറ്റിയതോടെ ട്രെന്റി ലുക്കിലേക്ക് തിരിഞ്ഞ പ്രിയങ്കയെ ട്രെഡീഷനൽ ലുക്കിൽ കണ്ടതിന്റെ സന്തോഷവും പലരും കമന്റ് ചെയ്തു.

Content Summary : Priyanka Chopra's stunning Diwali Looks

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA