ലോസാഞ്ചലസിലെ വീട്ടിൽ ദീപാവലി ആഘോഷം; ഹൃദയം നിറഞ്ഞെന്ന് പ്രിയങ്ക ചോപ്ര

priyanka-chopra-celebrated-diwali-with-nick-jonas-at-their-los-angeles-mansion
SHARE

ദീപാവലി ആഘോഷമാക്കി നടി പ്രിയങ്ക ചോപ്ര. അമേരിക്കയില്‍ ലോസാഞ്ചലസിലെ വീട്ടിൽ പൂജ ഉൾപ്പടെയുള്ള ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു. നിക്കും പ്രിയങ്കയും ചേർന്നു വാങ്ങിയ ആദ്യത്തെ വീട് ആണിത്. ദീപാവലി ആഘോഷിക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി അറിയിച്ചുള്ള കുറിപ്പും പ്രിയങ്ക ചിത്രങ്ങൾക്കൊപ്പം പങ്കുവച്ചു.

‘‘ഞങ്ങളുടെ ആദ്യത്തെ വീട്ടിലെ ആദ്യത്തെ ദീപാവലി. ഇത് എപ്പോഴും സവിശേഷമായിരിക്കും.

ഈ വൈകുന്നേരം വിശിഷ്ടമാക്കാന്‍ കഠിനമായി അധ്വാനിച്ച എല്ലാവർക്കും നന്ദി. നിങ്ങൾ എന്റെ മാലാഖമാരാണ്.

അനുയോജ്യമായ വസ്ത്രം ധരിച്ച് മാത്രമല്ല രാത്രി ഒപ്പം നൃത്തം ചെയ്തും ഞങ്ങളുടെ വീടിനെയും എന്റെ സംസ്കാരത്തെയും ബഹുമാനിച്ച എല്ലാവരോടും പറയട്ടേ, വീട്ടിലേക്ക് തിരിച്ചെത്തി എന്ന് തോന്നൽ എന്നിൽ ജനിക്കാൻ നിങ്ങൾ കാരണക്കാരായി. 

ഒപ്പം ഏറ്റവും നല്ല ഭർത്താവും പങ്കാളിയുമായ നിക് ജോനസ്, സ്വപ്നങ്ങൾ സൃഷ്ടിക്കുന്നത് നിങ്ങളാണ്. ഞാൻ നിന്നെ സ്നേഹിക്കുന്നു. എന്റെ ഹൃദയം കൃതജ്ഞതയാൽ നിറഞ്ഞിരിക്കുന്നു’’– പ്രിയങ്ക കുറിച്ചു.

പൂജ ചെയ്യുന്നതും വീട് മനോഹരമായി അലങ്കരിച്ചതിന്റെയും ഉൾപ്പടെയുള്ള ചിത്രങ്ങളും പ്രിയങ്ക പങ്കുവച്ചിട്ടുണ്ട്. പൂജയ്ക്ക് മഞ്ഞ സാരിയും വൈകുന്നേരത്തെ ആഘോഷത്തിന് ലെഹങ്കയുമാണ് താരം ധരിച്ചത്. പൂജയക്ക് വെള്ള കുർത്തയും പൈജാമയും ധരിച്ച നിക്, വൈകുന്നേരം ചുവപ്പിൽ ഫ്ലോറൽ ഡിസൈനുകളുള്ള കുർത്തയും പൈജമായും കറുപ്പ് ഓവർകോട്ടുമാണ് ധരിച്ചത്. 

English Summary : Priyanka Chopra And Nick Jonas' Festivities In California

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA