പ്രകൃതിഭംഗി മുതൽ ദുരന്തവും അതിജീവനവും ഉൾപ്പെടുന്ന 13 സൃഷ്ടികൾ; കാഴ്ചയുടെ കലവറയൊരുക്കി ‘പെർസെപ്ഷൻ’

HIGHLIGHTS
  • 21 വരെ നീളുന്ന പ്രദർശനം രാവിലെ 10 മുതൽ വൈകിട്ട് 7 വരെ കാണാം
perceptions-art-exhibition
SHARE

കൊച്ചി∙ പ്രകൃതിഭംഗിയും പ്രകൃതി ദുരന്തവും ജീവിത ബന്ധനങ്ങളും നിസ്സഹായതകളും അതിജീവനവുമെല്ലാം വിഷയമാകുകയാണു ദർബാർ ഹാൾ ആർട് ഗാലറിയിൽ നടക്കുന്ന ചിത്ര–ശിൽപ പ്രദർശനമായ പെർസെപ്ഷൻസിൽ. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽനിന്നായി കോട്ടയം കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക ട്രസ്റ്റ് സ്കൂൾ ഓഫ് ആർട്സിൽ കലാപഠനം പൂർത്തിയാക്കിയ 13 പേരുടെ സൃഷ്ടികളാണു പ്രദർശനത്തിലുള്ളത്. 21 വരെ നീളുന്ന പ്രദർശനം രാവിലെ 10 മുതൽ വൈകിട്ട് 7 വരെ കാണാം. 

perceptions-art-exbhition-kochi
life-art-perceptions

ഡോ.സുരേഷ് മാധവൻ, ഡോ.കിരൺ ബാബു, ഡോ.ഷാജി അങ്കൻ, പത്മ രാമചന്ദ്രൻ, പി.ജെ.ഷൈലജ, വി.എസ്.അഞ്ജു, ശുഭ എസ്.നാഥ്, ജിജിമോൾ കെ.തോമസ്, ലീന ജോഷി വാസ്, മിധുൻ കൃഷ്ണൻ, സുനു തോമസ്, ജയലക്ഷ്മി സുനിൽ, കെ.എസ്.ആനന്ദ പത്മനാഭൻ എന്നിവരുടെ കലാസൃഷ്ടികളാണു പ്രദർശനത്തിനുള്ളത്. പ്രദർശനം കേരള ലളിതകലാ അക്കാദമി മുൻ ചെയർമാൻ കെ.എ.ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ലളിതകലാ അക്കാദമി നിർവാഹകസമിതി അംഗം ബാലമുരളീകൃഷ്ണൻ, കഴിഞ്ഞ വർഷത്തെ അക്കാദമി പുരസ്കാരജേതാവ് ടി.ആർ.ഉദയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

perception-art-exhibition-artists

Content Summary : Perceptions - A Kaleidoscope of Expressions, exhibition of paintings and sculptures

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA