‘നാല് കാലുള്ള എല്ലാ മൃഗങ്ങൾക്കും സമർപ്പിച്ച്’ രവീണയുടെ പുതിയ ടാറ്റൂ

raveena-tandon-new-tattoo-dedicated-to-all-four-legged-magnificent-creatures
SHARE

തന്റെ പുതിയ ടാറ്റൂ നാലു കാലുള്ള ഭൂമിയിലെ എല്ലാ ജീവികൾക്കും സമർപ്പിച്ച് നടി രവീണ ടണ്ടൻ. നാല് മൃഗപാദങ്ങളാണ് ഇടതു കൈത്തണ്ടയിൽ താരം ടാറ്റൂ ചെയ്തത്. ഇതിന്റെ വിഡിയോ രവീണ സമൂഹമാധ്യമത്തിൽ പങ്കുവച്ചു.

‘‘ഈ ഗ്രഹത്തിലെ നാല് കാലുള്ള എല്ലാ മഹത്തായ ജീവികൾക്കും എന്റെ പുതിയ ടാറ്റൂ സമർപ്പിക്കുന്നു’’– വിഡിയോയ്ക്കൊപ്പം രവീണ കുറിച്ചു. ടാറ്റൂ ഡിസൈൻ ചെയ്യുന്നതും കുത്തുന്നതും വിഡിയോയിലുണ്ട്.

മൃഗം നടക്കുമ്പോഴുണ്ടാകുന്ന കാൽപ്പാടുകള്‍ പോലെയാണ് ടാറ്റൂ. ക്രയോൺസ് ടാറ്റൂ സ്റ്റുഡിയോയാണ് താരത്തിന്റെ ആഗ്രഹം സഫലമാക്കിയത്. രവീണയുടെ മൂന്നാമത്തെ ടാറ്റൂ ആണിത്. നെഞ്ചിലും പുറത്തുമാണ് ഇതിനു മുമ്പ് ടാറ്റൂ ചെയ്തത്.

ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഒന്നായതിനാൽ ശുഭകരമായ ചിന്ത നൽകുന്നതും 10 വർഷത്തിന്ശേഷവും നിങ്ങൾ ഓർക്കാൻ താൽപര്യപ്പെടുന്നതുമായ കാര്യങ്ങൽ ടാറ്റൂ ചെയ്യുന്നതാണ് ഉചിതമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

English Summary : Raveena Tandon dedicates new tattoo to ‘four-legged magnificent creatures’ 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS