ADVERTISEMENT

ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ്‌വേൾഡ്കപ്പ് നേട്ടത്തിന്റെ കഥ പറയുന്ന ബോളിവുഡ് ചിത്രം 83യുടെ പ്രമോഷനുവേണ്ടി കൊച്ചിയിലെത്തിയ രൺവീർ സിങ്ങിന്റെ കണ്ണടയാണ് ഇപ്പോൾ ഫാഷൻ ലോകത്തെ ചർച്ചാവിഷയം.

 

പൃഥ്വിരാജാണ് രൺവീർ സിങ്ങിനെ ഇന്റർവ്യൂ ചെയ്തത്. അഭിമുഖ വിഡിയോയിൽ രൺവീർ ധരിച്ച സൈക്ലോൺ സൺ‌ഗ്ലാസുകളാണ് ഫാഷൻ ലോകത്തെ പുതിയ ടോപിക്. എൺപതിനായിരത്തിനും ഒന്നര ലക്ഷത്തിനുമിടയിലാണ് ഈ സൺഗ്ലാസിന്റെ വില. ആഡംബര ഉൽപന്നങ്ങൾക്കു പേരു കേട്ട ബ്രാൻഡായ ലൂയി വുട്ടൊൺ ആണ് സൈക്ലോൺ സൺ‌ഗ്ലാസുകൾ വിപണിയിലെത്തിച്ചിരിക്കുന്നത്.

 

Cyclone Sunglass

2006 ലെ വിന്റർ സീസണിൽ തരംഗമായിരുന്ന സ്റ്റൈലിന്റെ പുതിയ രൂപമാണ് സൈക്ലോൺ സൺ‌ഗ്ലാസുകൾ. ആംഗുലർ ലൈനുകളും ആഴത്തിലുള്ളതും വളഞ്ഞതുമായ മുൻവശവുമുള്ള ഫ്രെയിമുകൾ ഒറ്റനോട്ടത്തിൽത്തന്നെ വ്യത്യസ്തവും ആകർഷണീയമാണ്.

 

6 x 2.4 ഇഞ്ച് നീളത്തിലും വീതിയിലുമാണ് ഗ്ലാസുകൾ ഡിസൈൻ ചെയ്തിട്ടുള്ളത്. പച്ചനിറത്തിലുള്ള ലെൻസുകളും അസെറ്റേറ്റ് ഫ്രെയിമും വളഞ്ഞ ജോയിന്റുകളും സ്വർണനിറത്തിലുള്ള ഹാർഡ്‌വെയറും പ്രത്യേകതയാണ്. അരികുകളിൽ ബ്രാൻഡ് നെയ്മയായ ലൂയി വുട്ടോണിന്റെ എൽ വി ഇനിഷ്യലുകൾ നൽകിയിട്ടുണ്ട്. 

ഒറിജിനൽ വേർഷനിൽനിന്ന് പ്രചോദമനുൾക്കൊണ്ട മോണോഗ്രാം ഫ്ലവർ സിഗ്നേച്ചർ, പ്രകാശം പ്രതിഫലിപ്പിക്കുന്ന ക്രിസ്റ്റലുകൾ ചേർത്ത് ഗ്ലാമറസ് ഫിനിഷിങ്ങോടെ പുനരാവിഷ്കരിച്ചിരിക്കുന്നു. അൾട്രാവയലറ്റ് രശ്മികളിൽ നിന്നും 100% സംരക്ഷണവും സൈക്ലോൺ സൺ‌ഗ്ലാസുകൾ ഉറപ്പു പറയുന്നു.

 

Content Summary : To Know more About Cyclone Sunglass

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com