ADVERTISEMENT

സ്റ്റാർട്ട് ക്യാമറ ആക്‌ഷൻ... കുട്ടികൾ ആവേശത്തോടെ ക്യാമറയിൽ നോക്കി പഠിപ്പിച്ചത് കളിക്കുമ്പോൾ അതിലും ആവേശത്തോടെ ദൃശ്യങ്ങൾ പകർത്തുകയാണ് സിസ്റ്റർ ലിസ്മി. ആദ്യമായിയാണ് തൈക്കിൻക്കാട് മൈതാനത്ത് എത്തുന്നത്. പൂരം കാണാൻ പറ്റിയിട്ടില്ലെങ്കിലും അത് ആസ്പദമാക്കിയുള്ള ആൽബം ചെയ്യുന്നതിന്റെ ത്രില്ലിലാണ് സിസ്റ്റർ. സർവം എന്ന പ്രമേയത്തിലാണ് ആൽബം ചെയ്യുന്നത്. കുട്ടികളും മുതിർന്നവരും വേഷമിടുന്നു. ജയരാജ് വാരിയറും ക്യാമറയ്ക്ക് മുന്നിലെത്തും. എന്റെ പൂരം തൃശൂർ പൂരം എന്നാണ് ആൽബത്തിന് പേരിട്ടിരിക്കുന്നത്. ഉത്സവങ്ങളും പൂരവും എല്ലാവർക്കും ആഘോഷിക്കുന്നതാണ്. എല്ലാവരും ഒന്നാണ് എന്നതാണ് ആൽബത്തിലൂടെ ഊട്ടിയുറപ്പിക്കാൻ ശ്രമിക്കുന്നത്.

 

സിസ്റ്റർ ലിസ്മി വാർത്തകളിൽ നിറയുന്നത് ആദ്യമല്ല. സിഎംസി സന്യാസിനി സഭയിലെ ഏക ക്യാമറപഴ്സനാണ് സിസ്റ്റർ. വിഡിയോ ചിത്രീകരണം മുതൽ അതിന്റെ എഡിറ്റിങ് വരെ ഒറ്റയ്ക്കാണ് ചെയ്യുന്നത്. ആത്മീയ ആൽബങ്ങളാണ് ആദ്യം ചെയ്തിരുന്നത്. ഇപ്പോൾ വ്യത്യസ്ത പ്രമേയങ്ങൾ വരുന്ന മ്യൂസിക്കൽ ആൽബങ്ങൾക്ക് ക്യാമറ ചലിപ്പിച്ചു കഴി‍ഞ്ഞു.സിഎംസി സഭയിൽ അംഗമായ ശേഷമാണ് ക്യാമറ അഭിരുചി തുടങ്ങിയത്. സഭാ തലപ്പത്തുള്ളവരുടെ സിസ്റ്ററിന്റെ കഴിവുകൾ തിരിച്ചറിഞ്ഞ് പൂർണ പിന്തുണയുമായി ഒപ്പമുണ്ട്. യൂട്യൂബിൽ നോക്കിയിരുന്നു ക്യാമറ പാഠങ്ങൾ പഠിച്ചെടുത്തത്. സിഎംസി സന്യാസിനി സഭയുടെ തൃശൂർ നിർമല പ്രൊവിൻസിലെ അംഗമാണ്. യുട്യൂബിൽ നിർമല മീഡിയ എന്ന പേരിൽ ചാനലും നടത്തുന്നു. ഫ്രീലാൻസായി ആൽബങ്ങളും ഷോർട് ഫിലിമുകളും ചെയ്യുന്നുണ്ട്.

കോവിഡ് കാലത്ത് പൊലീസിനെ അഭിനന്ദിച്ച് സിസ്റ്റർ ചെയ്ത വിഡിയോ ജനശ്രദ്ധ നേടിയിരുന്നു. രാഷ്ട്രീയ സാംസ്കാരിക മതഅധ്യക്ഷന്മാരും സിനിമാതാരങ്ങളും ആൽബത്തിന് ആശംസകൾ നേരുന്നുണ്ട്. ഷാനു കാക്കൂറാണ് ആൽബം സംവിധാനം ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com