ADVERTISEMENT

5000 റുബിക്സ് ക്യൂബ് ഉപയോഗിച്ച് വിദ്യാർഥികൾ സൃഷ്ടിച്ച ഛത്രപതി ശിവാജിയുടെ ഛായാചിത്രം ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സിൽ. മഹാരാഷ്ട്രയിലെ കാർജത്തിൽ നടന്ന മഹാ ഉത്സവ് 2022 ന്റെ  ഭാഗമായാണ് ചിത്രം ഒരുക്കിയത്. 10–18 നും ഇടയിൽ പ്രായമുള്ള 5023 വിദ്യാർഥികളാണ് പങ്കെടുത്തത്.

എൻഡി സ്റ്റുഡിയോസ് സ്ഥാപകനായ നിതിൻ ദേശായി ആണ് പരിപാടിക്ക് മുൻകൈ എടുത്തത്. മേയ് ഒന്ന് മഹാരാഷ്ട്ര ദിനമാണ്. അതിന്റെ ഭാഗമായി മറാട്ട അടക്കിവാണ ഛത്രപതി ശിവാജി മഹാരാജാവിനോടുള്ള ആദരവ് പ്രകടിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇത്. അടുത്ത വർഷം പുതിയ റെക്കോർഡ് ഇടുകയാണ് ലക്ഷ്യമെന്ന് നിതിൻ ദേശായി. 

പൂണെ, നാസിക്, സതാര, കോൽഹപുർ, ബാദൽപുർ, നവി മുംബൈ, താനെ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികള്‍ പരിപാടിയുടെ ഭാഗമായി. വിദ്യാർഥികളെ വീടിന് പുറത്തേക്ക് ഇറക്കാനും കൂട്ടായ്മയുടെ കരുത്ത് ബോധ്യപ്പെടുത്താനും പരിപാടി സഹായിച്ചതായി സഹസംഘാടകനായ വിമൽ സോമൻ പറഞ്ഞു. 

English Summary : Rubik’s cube Shivaji portrait creates world record on Maharashtra Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com