ഭാവി മരുമകളുടെ അരങ്ങേറ്റം ആഘോഷമാക്കി അംബാനി കുടുംബം: വിഡിയോ

SHARE

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഭാവി മരുമകളും വ്യവസായി വരേൻ മെർച്ചന്റിന്റെ മകളുമായ രാധിക മെർച്ചന്റിന്റെ അരങ്ങേറ്റം മുംബൈയിലെ ബന്ദ്ര കുർല കോംപ്ലക്സിലുള്ള ജിയോ വേൾഡ് സെന്ററിൽ നടന്നു. സിനിമ–സാംസ്കാരിക രംഗത്തെ പ്രമുഖർ ഉൾപ്പടെയുള്ളവരെ ക്ഷണിച്ച് ആഘോഷമായാണ് പരിപാടി സംഘടിപ്പിച്ചത്. 

ambani-radhika-bollywood
സൽമാൻഖാൻ, രൺവീർ സിങ്, ആമിർ ഖാൻ എന്നിവർ

മുകേഷ്–നിത അംബാനി ദമ്പതികളുടെ ഇളയമകൻ ആനന്ദ് അംബാനിയുടെ പ്രതിശുത്ര വധുവാണ് രാധിക. നർത്തകി ഭാവന താക്കറിന്റെ ശിക്ഷണത്തിൽ രാധിക എട്ടു വർഷത്തോളം ഭരതനാട്യത്തിൽ പരിശീലനം നേടിയിട്ടുണ്ട്.

ambani-family
(ഇടത്) മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയുടെ ഭാര്യയും മക്കളും, (വലത്) സഹീർ ഖാനും ഭാര്യയും

പരമ്പരാഗത ശൈലിയിൽ പുഷ്പാഞ്ജലി കഴിച്ചാണ് അരങ്ങേറ്റം തുടങ്ങിയത്. ആകാശ് അംബാനയുടെ ഭാര്യ ശ്ലോക മേത്തയായിരുന്നു അവതരണം. മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്കും ഭരതനാട്യത്തിൽ പ്രാവീണ്യമുണ്ട്.

tina-ambani
അനിൽ അംബാനിയും ഭാര്യ ടിന അംബാനിയും

നടന്മാരായ സൽമാൻ ഖാൻ, ആമിർ ഖാൻ, രൺവീർ സിങ്, ക്രിക്കറ്റ് താരം സഹീർ ഖാൻ എന്നിവർ എത്തിയിരുന്നു. പരിപാടിക്കിടെ പേരക്കുട്ടി പൃഥ്വി ആകാശ് അംബാനിയെ എടുത്ത് നിൽക്കുന്ന മുകേഷ് അംബാനിയുടെ ചിത്രം വൈറലായിരുന്നു. 

ambani-family-hosted-arangnetram-ceremony-radhika-merchant
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS