‘ഈ ശിൽപം ലാൽ സാറിനു കൊടുക്കുമോ?’- ഏതാനും വർഷം മുൻപ് വെള്ളാർ നാഗപ്പൻ നിർമിച്ച ആറടി ഉയരമുള്ള ‘വിശ്വരൂപം’ ശിൽപം കാണാനെത്തിയ ഒരാൾ ശിൽപിയോടു ചോദിച്ചു. ലാൽ സാർ എന്നുദ്ദേശിച്ചത് ഇഷ്ട നായകനായ മോഹൻലാലിനെയാണെന്നു മനസ്സിലായപ്പോൾ നാഗപ്പന്റെയുള്ളിൽ സന്തോഷം പൊട്ടിവിടർന്നു. അധികം വൈകാതെ ശിൽപം പായ്ക്ക് ചെയ്ത് ചെന്നൈയിലെത്തി നാഗപ്പനും സംഘവും. അവിടെ വച്ചാണ് നാഗപ്പൻ ആദ്യമായി മോഹൻലാലിനെ നേരിട്ടു കണ്ടത്. വീട്ടിലേക്കു സ്വീകരിച്ച മോഹൻലാലിന്റെ ആതിഥേയത്വത്തിൽ നാഗപ്പൻ കോരിത്തരിച്ചു– ‘ഇതാണ് മനുഷ്യൻ. സാധാരണക്കാരനായ എന്നെപ്പോലും ഇത്രയും കരുതലോടെയും സ്നേഹത്തോടെയും സ്വീകരിച്ച് ആ മഹാനടൻ എളിമയോടെ സംസാരിക്കുന്നതു കണ്ടപ്പോൾ ഞാൻ കരുതി, ഞങ്ങളൊക്കെയാണ് യഥാർഥത്തിൽ അഹങ്കാരികൾ’. കുറച്ചു നാൾ കഴിഞ്ഞു. മൂന്നര വർഷം മുൻപ് നിനച്ചിരിക്കാതെ നാഗപ്പനെ തേടി ഒരു ഫോൺ കോൾ എത്തി. മോഹൻലാലിന് നാഗപ്പനെക്കൊണ്ട് ഒരാവശ്യമുണ്ട്. നാഗപ്പന്റെ ജീവിതം തന്നെ മാറ്റി മറിച്ച ആ ആവശ്യം എന്താണെന്നല്ലേ...
HIGHLIGHTS
- എന്റെ മനസ്സിലാണ് ശിൽപം രൂപംകൊള്ളുന്നത്
- മഹാഭാരതത്തിലെ പ്രധാനപ്പെട്ട ഭാഗമാണ് ഇതിവൃത്തം
- ശിൽപത്തിന് 500 കിലോഗ്രാം ഭാരമുണ്ടാകും