സാരിയിൽ സന്താളി പാരമ്പര്യം; അധികാരത്തിലേക്ക് പ്രൗഢിയോടെ ദ്രൗപതി മുർമു

president-murmu-in-santhali-saree-for-oath-taking-ceremony
SHARE

ഇന്ത്യയുടെ 15–ാം രാഷ്ട്രപതിയായി ചുമതലയേൽക്കുമ്പോൾ ദ്രൗപതി മുർമു ധരിച്ചതു പരമ്പരാഗത സന്താളി സാരി. ചുവപ്പും പച്ചയും ബോർഡറുകളുള്ള വെള്ള സാരിയാണിത്. പച്ച നിറത്തിലുള്ള നീളൻ ത്രികോണ രൂപവും ബോർഡറിൽ കാണാം. സാരിയുടെ നിറവിന്യാസം ദേശീയ പതാകയെ അനുസ്മരിപ്പിക്കുന്നുണ്ട്. 

പരമ്പരാഗത രീതിയിൽ കൈകൊണ്ട് നെയ്തെടുക്കുന്നവയാണു സന്താളി സാരികൾ. ലാളിത്യവും പ്രൗഢിയും ഒന്നിച്ചു ചേരുന്നവ എന്ന വിശേഷണം ഇവയ്ക്ക് അനുയോജ്യം. ജാർഖണ്ഡ് ആണ് ഉത്ഭവ കേന്ദ്രമെങ്കിലും ഒഡീഷ, ബംഗാൾ, അസാം എന്നിവിടങ്ങളിൽ ഈ സാരി പ്രശസ്തമാണ്. 

ആദ്യ കാലത്ത് മൂന്ന് വില്ലുകളുടെ ഡിസൈൻ സന്താളി സാരിയുടെ മുഖമുദ്രയായിരുന്നു. സ്വാതന്ത്ര്യത്തിനുള്ള സ്ത്രീകളുടെ ആഗ്രഹത്തെയാണ് ഇതു പ്രതിനിധാനം ചെയ്യുന്നത്. കാലക്രമത്തിൽ മോഡേൺ ഡിസൈനുകൾ ‌സ്ഥാനം നേടി. ബോർഡറിൽ പൂക്കൾ, മയിൽ, താറാവ് എന്നിങ്ങനെ നിറപ്പകിട്ടാർന്ന ഡിസൈനുകളുള്ള സന്താളി സാരികൾ ഇപ്പോൾ ലഭ്യമാണ്. 

ജൂലൈ 25 തിങ്കളാഴ്ച രാവിലെ 10.15ന് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിലാണ് ദ്രൗപതി മുർമു രാഷ്ട്രപതിയായി അധികാരമേറ്റത്.‘‘രാജ്യം അര്‍പ്പിച്ച വിശ്വാസമാണ് തന്‍റെ ശക്തി. ദരിദ്രനും സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിയുമെന്ന് എന്നിലൂടെ തെളിഞ്ഞു. എനിക്ക് പ്രാഥമിക വിദ്യാഭ്യാസം എന്നത് ഒരു സ്വപ്നമായിരുന്നു. നിങ്ങളുടെ ഭാവിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ രാജ്യത്തിന്റെ ഭാവിയുടെ അടിത്തറ പാകുക എന്നാണ് യുവാക്കളോട് പറയാനുള്ളത്. രാഷ്ട്രപതി എന്ന നിലയിൽ നിങ്ങൾക്ക് എന്റെ പൂർണ്ണ പിന്തുണയുണ്ട്’’– എന്നായിരുന്നു രാഷ്ട്രപതിയായശേഷമുള്ള പ്രഥമ പ്രസംഗത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് ദ്രൗപതി മുർമു പറഞ്ഞത്. 

ഒഡിഷയിലെ ബൈഡോപ്പോസി ഗ്രാമത്തിൽ സന്താള്‍ കുടുംബത്തിൽ 1958 ജൂൺ 20ന് ആണ് ദ്രൗപതി മുർമുവിന്റെ ജനനം. ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ രാഷ്ട്രപതിയായി മുർമു മാറിയപ്പോൾ പിറന്നതു പുതുചരിത്രം. 

English Summary: President Murmu Wears Santhali Saree For Oath-Taking Ceremony

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}