ലോകമെമ്പാടുമുള്ള കുട്ടികളെ കുടുകുടെച്ചിരിപ്പിക്കുന്ന മിക്കി മൗസിനു പിന്നിൽ അധികമാരുമറിയാത്തൊരു ‘റിവഞ്ച്’ സ്റ്റോറിയുണ്ട്. മിക്കിയുടെ നിർമാതാവായ വാൾട്ട് ഡിസ്നി, തന്നെ ചതിച്ചുകടന്ന സുഹൃത്തിനോടു ചെയ്തൊരു സ്വീറ്റ് റിവഞ്ചിൽനിന്നാണത്രേ മിക്കിയുടെ തുടക്കം. 95 വർഷത്തെ യുഎസ് പകർപ്പവകാശനിയമത്തിന്റെ കാലാവധി അവസാനിച്ച് മിക്കി മൗസ് കാർട്ടൂൺ പരമ്പരയിലെ പ്രധാനകഥാപാത്രങ്ങളെല്ലാം സ്വതന്ത്രരാകുന്നുവെന്ന വാർത്തയ്ക്കു പിന്നാലെ മിക്കിയുടെ ജാതകവും ചരിത്രവും ചികഞ്ഞെടുക്കുകയാണ് ആരാധകർ. പകർപ്പവകാശ കാലാവധി അവസാനിക്കുന്നതോടെ മിക്കിയെ കാത്തിരിക്കുന്നത് വമ്പൻ അവസരങ്ങളാണ്. 2024 ലാണ് പകർപ്പവകാശനിയമത്തിന്റെ കാലാവധി അവസാനിക്കുന്നത്. ഇതോടെ ഡിസ്നിയുടെ കുത്തകാവകാശത്തിൽ നിന്നു സ്വതന്ത്രരാകുന്ന മിക്കി മൗസിനും കൂട്ടർക്കും ഡിസ്നിക്കു പുറത്തേക്കുള്ള വാതിൽ തുറന്നുകിട്ടും. മിക്കി മൗസിനെ കേന്ദ്രകഥാപാത്രമാക്കി ആർക്കും സിനിമകളോ ചിത്രകഥകളോ നിർമിക്കാം. മിക്കിയുടെ അവകാശം നഷ്ടമാകുന്നതോടെ ഡിസ്നിക്ക് സംഭവിക്കുന്ന വലിയ നഷ്ടങ്ങൾ എന്തൊക്കെയാണ്? സമ്പൂർണമായും മിക്കിയുടെ അവകാശം ഡിസ്നിക്കു നഷ്ടമാവുകയാണോ? എങ്ങനെയാണ് ഈ കുഞ്ഞനെലിക്കഥാപാത്രം ഡിസ്നിയെ കോടീശ്വരനാക്കിയത്? എന്തൊക്കെയാണ് മിക്കിയുടെ പേരിലുള്ള റെക്കോർഡുകൾ? ഇതാ, അറിയേണ്ടതെല്ലാം...
HIGHLIGHTS
- എങ്ങനെയാണ് മിക്കി മൗസ് എന്ന കഥാപാത്രം ഡിസ്നിയെ കോടീശ്വരനാക്കിയത്?
- മിക്കി സീരിസിലെ കഥാപാത്രങ്ങൾ ‘സ്വതന്ത്രരാകു’ന്നതോടെ എന്തു സംഭവിക്കും?