സന്ദേശം സിനിമ മലയാളികളുടെ മനസ്സിൽ എന്നും ചേർന്ന് നിൽക്കുന്ന ഒന്നാണ്. അതിലെ ഹിറ്റ് ഡയലോഗുകൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്നവരും ഏറെയാണ്. അക്കൂട്ടത്തിലൊന്നാണ് ‘പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് ’. ഇതാ ആ ഡയലോഗ് ഇപ്പോൾ വീണ്ടും വൈറലാക്കിയിരിക്കുകയാണ് വിനീത് ശ്രീനിവാസൻ. അതും അങ്ങ് പോളണ്ടിൽ പോയി പറഞ്ഞ്.
പോളണ്ടിൽ പോയപ്പോൾ അച്ഛന്റെ ഡയലോഗുള്ള ടീഷർട്ട് ധരിച്ച് ‘മിണ്ടരുത്’ എന്ന് വ്യക്തമാക്കിയാണ് ഫോട്ടോ എടുത്തിരിക്കുന്നത്. ടിഷര്‍ട്ട് നല്‍കിയതിന് ആര്‍.ജെ മാത്തുക്കുട്ടിയാണെന്നും വിനീത് ശ്രീനിവാസന്‍ പോസ്റ്റിൽ പറയുന്നുണ്ട്. ഇനി നിക്കരാഗ്വയിൽ എന്ത് സംഭവിച്ചുവെന്ന് നോക്കൂവെന്ന് ഉപദേശിക്കുന്നവരെയും കമന്റ് ബോക്സിൽ കാണാം.