ലേഡീസ് ചെരിപ്പുകൾക്ക് വമ്പൻ ഓഫറുമായി ഇകൊമേഴസ് കമ്പനി ആമസോൺ. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചുള്ള ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിലൂടെ പ്രമുഖ ബ്രാൻഡുകളുടെ ചെരിപ്പുകൾ 60 ശതമാനം വരെ വിലക്കിഴിവിലാണ് വിൽപനയ്ക്ക് എത്തുന്നത്. ഓഗസ്റ്റ് 10 വരെയാണ് സെയിൽ.
ബാറ്റ, കാറ്റ്‌വാൽക്ക്, മെട്രോ, ലീ കൂപ്പർ, ക്ലാർക്ക് എന്നിങ്ങനെ വമ്പൻ ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ കലക്‌ഷനുകളാണ് സെയിലുള്ളത്. സിംപിൾ സ്റ്റൈൽ ചെരിപ്പുകൾ മുതൽ ട്രെൻഡി സ്റ്റൈൽ വരെ ഇക്കൂട്ടത്തിലുണ്ട്. ഡിസ്കൗണ്ട് കൂടാതെ വിവിധ തരം ക്യാഷ്ബാക് ഓഫറുകളും ലഭ്യമാണ്.
വസ്ത്രങ്ങൾ, ബ്യൂട്ടി ഉത്പന്നങ്ങൾ, വീട്ടുപകരണങ്ങൾ, ദൈനംദിന അവശ്യവസ്തുക്കൾ, പലചരക്ക് സാധനങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ ഓഫർ വിലയ്ക്ക് വാങ്ങാം. ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിനായി ആമസോൺ പ്രത്യേകം മൈക്രോസൈറ്റ് തന്നെ സജ്ജമാക്കിയിട്ടുണ്ട്. ആമസോണിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം വിവിധ വിഭാഗങ്ങളിലായി 1000 ബ്രാൻഡുകളിൽ 80 ശതമാനം വരെ ഇളവുകൾ നൽകുന്നുണ്ട്. ആമസോൺ ബ്രാൻഡുകളുടെ ഉൽപന്നങ്ങൾക്ക് 70 ശതമാനം വരെ ഇളവുണ്ട്. ടിവികൾക്കും വീട്ടുപകരണങ്ങൾക്കും 60 ശതമാനം വരെ ഡിസ്കൗണ്ടുണ്ട്.