ഓണം നല്ല ഓളം; മത്സരിക്കൂ, നേടാം 6 ലക്ഷം രൂപയുടെ സമ്മാനങ്ങൾ

trends-onam-nalla-olam-contests
SHARE

ഈ വർഷത്തെ ഓണാഘോഷം ഗംഭീരമാക്കാൻ ട്രെൻഡ്സും മലയാള മനോരമയും ചേർന്നൊരുക്കുന്നു ഓണം നല്ല ഓളം. 6 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വായനക്കാരെ കാത്തിരിക്കുന്നത്. കൂടാതെ റജിസ്റ്റർ ചെയ്യുന്നവർക്കെല്ലാം ഓണം ഷോപ്പിങ് വൗച്ചറുമുണ്ട്. ട്രെൻഡ്സെറ്റർ കോളജ്‌, ട്രെൻഡ് സെറ്റർ ഗ്രൂപ്പ് ഫോട്ടോ, ട്രെൻഡ്സെറ്റർ പൂക്കളം എന്നീ മൂന്ന് ഇനങ്ങളിലാണു മത്സരം. റജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും.

ട്രെൻഡ്സെറ്റർ കോളജ് കോണ്ടസ്റ്റിൽ പങ്കെടുക്കാൻ 20 പേരടങ്ങുന്ന കോളജ് ടീമായാണു റജിസ്റ്റർ ചെയ്യേണ്ടത്. റജിസ്റ്റർ ചെയ്യുന്നവർക്ക് മത്സരത്തിന്റെ വിശദവിവരങ്ങൾ നൽകും. ഓണാഘോഷത്തിനിടയ്ക്ക് കുടുംബത്തോടോ കൂട്ടുകാരോടോ സഹപ്രവർത്തകരോടോ ഒപ്പം നേരത്തെയോ ഇപ്പോഴോ എടുത്ത ഫോട്ടോ അപ്‌ലോഡ് ചെയ്ത് ട്രെൻഡ്സെറ്റർ ഗ്രൂപ്പ് ഫോട്ടോ മത്സരത്തിൽ പങ്കെടുക്കാം. നിങ്ങൾ സ്വന്തമായി നേരത്തെയോ ഇപ്പോഴോ ഒരുക്കിയ പൂക്കളത്തിന്റെ ഫോട്ടോ അപ്‌ലോഡ് ചെയ്ത് ട്രെൻഡ്സെറ്റർ പൂക്കളം കോൺടെസ്റ്റിലും പങ്കെടുക്കാം.

എങ്ങനെ പങ്കെടുക്കാം

www.trendsonam.com എന്ന വെബ്സൈറ്റിൽ കയറി ഇ–മെയിൽ ഐഡി, മൊബൈൽ ഫോൺ നമ്പർ എന്നിവ സഹിതം എൻട്രി അപ്‌ലോഡ് ചെയ്യുക. റജിസ്റ്റർ ചെയ്ത വിവരം ഇ–മെയിൽ മെസേജ് ആയി ലഭിക്കും. ഇ–മെയിൽ ലഭിക്കുന്ന എല്ലാവരും ട്രെൻഡ്സ് സ്പെഷൽ ഓണം ഷോപ്പിങ് വൗച്ചറിന് അർഹരായിരിക്കും. ട്രെൻഡ് സെറ്റർ ഗ്രൂപ്പ് ഫോട്ടോ, ട്രെൻഡ്സെറ്റർ പൂക്കളം കോണ്ടസ്റ്റുകളിലെ മികച്ച 30 എൻട്രികൾ ഓൺ‌ലൈൻ വോട്ടിങ്ങിനും വിദഗ്ധരുടെ അവലോകനത്തിനുമായി തിരഞ്ഞെടുക്കും. ഇതിൽനിന്നാണു ജേതാക്കളെ കണ്ടെത്തുക. ട്രെൻഡ്സെറ്റർ കോളജ് കോൺടെസ്റ്റിന്റെ സെമി ഫൈനൽ റൗണ്ടുകൾ തിരുവനന്തപുരം, കോട്ടയം, കൊച്ചി, തൃശൂർ, കോഴിക്കോട്  ജില്ലകളിൽ നടക്കും. സെമി ഫൈനലിൽ മികച്ച 10 കോളജ് ടീമുകൾ വീതം നിർദ്ദിഷ്ട വേദിയിൽ പരിപാടികൾ അവതരിപ്പിക്കാനായി ക്ഷണിക്കപ്പെടും.

കേരളത്തിലെ 162 ട്രെൻഡ്സ് സ്റ്റോറുകൾ സന്ദർശിച്ച് 3499 രൂപയ്ക്ക് ഷോപ്പിങ് ചെയ്യൂ, നേടൂ ഒരു ആകർഷകമായ സമ്മാനം വെറും 199 രൂപയ്ക്ക്. ഓഫർ ഓഗസ്റ്റ് 13,14,15 തീയതികളിൽ മാത്രം.

വിവരങ്ങൾക്ക് ഫോൺ: 9895300555, 9846312476

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}