ADVERTISEMENT

കോട്ടയത്തിന്റെ വസ്ത്രസംസ്കാരത്തിൽ പുതിയ ചരിത്രം രചിക്കാൻ NCS വസ്ത്രം എത്തുന്നു. വേറിട്ട സമീപനം കൊണ്ട് വസ്ത്രവ്യാപാര മേഖലയിൽ പേരെഴുതിച്ചേർന്ന NCS വസ്ത്രത്തിന്റെ പുതിയ ഷോറൂം ഓഗസ്റ്റ് 31ന് സിഎംഎസ് കോളജിന് എതിർവശത്ത് പ്രവർത്തനം ആരംഭിക്കും. രാവിലെ 11ന് മലയാളി പ്രേക്ഷകരുടെ പ്രിയതാരം കുഞ്ചാക്കോ ബോബനാണ് ഉദ്ഘാടനം ചെയ്യുന്നത്.

 

60,000 സ്വകയര്‍ഫീറ്റിലുള്ള അതിബൃഹത്തായ ഷോറൂമിൽ എല്ലാവിധ തുണിത്തരങ്ങളുടെയും അതിവിപുലമായ കലക്‌ഷനാണ് ഒരുക്കിയിട്ടുള്ളത്. കാഞ്ചീപുരം, ബനാറസി, ഷിമ്മർലൈറ്റ്, ബ്രേക്കേഡുകൾ, ഡിസൈനര്‍ എന്നിങ്ങനെ പാരമ്പര്യവും ട്രെന്‍ഡിയുമായ വിവിധ ശ്രേണിയിലുള്ള സാരികളുടെ തിരഞ്ഞെടുത്തതും വിപുലവുമായ കലക്‌ഷൻ ഉപഭോക്താക്കളെ കാത്തിരിക്കുന്നു. മന്ത്രകോടി സാരികൾ, ഗൗണുകൾ, പാർട്ടി വെയറുകൾ എന്നിവ ഉപഭോക്താക്കളുടെ ആവശ്യത്തിന് അനുസരിച്ച് ഡിസൈൻ ചെയ്തു നല്‍കാൻ പ്രിൻസി അലന്റെ നേതൃത്വത്തിലുള്ള ഡിസൈനർ സ്റ്റുഡിയോയും പ്രവർത്തിക്കുന്നുണ്ട്.

scs-vastram-5

 

കിഡ്സ് വെയർ, വെസ്റ്റേൺ വെയർ, സ്ലീപ് വെയർ, എത്‌നിക് വെയർ, ഇന്നർ വെയർ, ഫോർമല്‍, കാഷ്വൽ വെയർ എന്നിങ്ങനെ പ്രായഭേദമന്യ സ്ത്രീകൾക്കും പുരഷന്മാർക്കും വേണ്ട എല്ലാ വസ്ത്രങ്ങളും ലഭ്യമാണ്. ഓണത്തോട് അനുബന്ധിച്ച് കൈനിറയെ സമ്മാനങ്ങളും നിരവധി ഓഫറുകളുമുണ്ട്.

 

42 വർഷത്തിലേറെയായി ബാങ്കിങ്, ഓട്ടോ മൊബൈൽ ഡിസ്ട്രിബ്യൂഷൻ, വിദ്യാഭ്യാസം, പ്ലാന്റേഷൻ, പബ്ലിഷിങ് തുടങ്ങി വിവിധ മേഖലകളില്‍ വിജയകരമായി മുന്നേറുന്ന NCS ഗ്രൂപ്പ് 2019ലാണ് ടെക്സ്റ്റൈൽ മേഖലയിലേക്ക് ചുവടു വയ്ക്കുന്നത്. തിരുവല്ലയിലാണ് ആദ്യത്തെ ഷോറൂം പ്രവർത്തനമാരംഭിച്ചത്. രാജ്യത്തുടനീളമുള്ള നെയ്ത്തുകാരും വിതരണക്കാരുമായി ബന്ധപ്പെടുകയും വിവിധ ഗുണമേന്മാ പരിശോധനകള്‍ നടത്തി ഏറ്റവും മികച്ച തുണിത്തരങ്ങൾ ലഭ്യമാക്കുകയും ചെയ്തു. മികച്ച സ്വീകരണമാണ് ഈ ഷോറൂമിന് ലഭിച്ചത്. ഇതാണ് രണ്ടാമത്തെ ഷോറൂം തുറക്കാനുള്ള പ്രചോദനം. ഏറ്റവും കുറഞ്ഞ ചെലവിൽ, ഒരു കുടുംബത്തിന്റെ മുഴുവൻ വസ്ത്രാവശ്യങ്ങളും പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോട്ടയത്തെ ഷോറൂം പ്രവർത്തനം ആരംഭിക്കുന്നത്. അനുദിനം മാറി കൊണ്ടിരിക്കുന്ന ഫാഷൻ ലോകത്തിലെ ഏറ്റവും പുതിയ ഡിസൈനുകൾ അതിന്റെ എല്ലാവിധ പ്രൗഢിയോടും കൂടി അവതരിപ്പിക്കുന്ന NCS വസ്ത്രം ഷോപ്പിങ്ങിന്റെ പുത്തൻ അനുഭവമാകും ഉപഭോക്താക്കൾക്ക് നൽകുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com