ADVERTISEMENT

ഓണത്തിന്റെ ആവേശം അടുത്തെത്തിക്കഴിഞ്ഞു. പൂക്കളവും ഓണപ്പാട്ടും സദ്യയുമൊക്കെയായി ലോകമെങ്ങുമുള്ള മലയാളികൾ ആഘോഷത്തിന് ഒരുങ്ങുകയാണ്. സമൃദ്ധിയുടെ പ്രതീകമായ ഓണനാളുകളിൽ പ്രിയപ്പെട്ടവർക്ക് എന്തെങ്കിലുമൊരു സമ്മാനം നൽകാന്‍ ആഗ്രഹിക്കാത്ത മലയാളികളുണ്ടോ? ആ സമ്മാനം മനോഹരമായ ഒരു ആഭരണമാണെങ്കിലോ? ഫ്ലോറല്‍ ഡിസൈനിലുള്ള ആഭരണങ്ങളുടെ അതിവിശാലമായ ശേഖരമാണ് KISNA റിയൽ ഡയ്മണ്ട് & ഗോൾഡ് ജ്വല്ലറി ഈ ഓണക്കാലത്ത് പുറത്തിറക്കിയിട്ടുള്ളത്. നിരവധി സവിശേഷതകളാണ് ഈ ആഭരണ കലക്‌ഷനുകൾക്കുളളത്. 

പ്രിയപ്പെട്ടവർക്കായി TISHA കലക്‌ഷൻ 

പൂക്കളുടെ സൗന്ദര്യം ഒന്നു വേറെ തന്നെയാണ്. അതു തലയിൽ ചൂടുന്ന പൂവോ, ഓണനാളിലെ പൂക്കളമോ, വീട്ടിലെ അലങ്കാരമോ അതുമല്ലെങ്കിൽ ഫ്ലോറൽ ഡിസൈനുള്ള വസത്രമോ ആകട്ടെ. ഹൃദ്യവും ശാന്തവും പ്രതീക്ഷാനിർഭരവുമായ അന്തരീക്ഷം സൃഷ്ടിക്കാൻ പൂക്കൾക്ക് ഒരു പ്രത്യേക കഴിവുണ്ട്. പൂക്കളുടെ ഈ പ്രത്യേകതയെ ആഭരണങ്ങളിലേക്ക് സമന്വയിപ്പിക്കുകയാണ് TISHA കലക്‌ഷനിലൂടെ KISNA റിയൽ ഡയ്മണ്ട് & ഗോൾഡ് ജ്വല്ലറി ചെയ്തിരിക്കുന്നത്. പൂക്കളത്തിന്റെ നിറപ്പകിട്ട് ചുറ്റിലും നിറയുന്ന ഈ ഓണക്കാലത്ത് നമ്മുടെ പ്രിയപ്പെട്ടവർക്ക് നൽകാനാവുന്ന ഏറ്റവും മികച്ച സമ്മാനമാണിതെന്നു നിസംശയം പറയാം. BIS ഹാൾമാർക്കും IGI സർട്ടിഫിക്കേഷനുമുള്ള TISHA കലക്‌ഷൻ KISNA.com സന്ദർശിച്ച് സ്വന്തമാക്കാം. 

KISNA റിയൽ ഡയ്മണ്ട് & ഗോൾഡ് ജ്വല്ലറി സന്ദർശിക്കാം

പൂവിന്റെ സൗന്ദര്യം നിറയുന്ന മോതിരം, ബ്രേസ്‌ലറ്റ്, കമ്മൽ എന്നിവയുൾപ്പടെ എല്ലാത്തരം ആഭരണങ്ങളുടെയും വൈവിധ്യമാർന്ന കലക്‌ഷനുകൾ KISNA റിയൽ ഡയ്മണ്ട് ആൻഡ് ഗോൾഡ് ജ്വല്ലറിയിൽ ഒരുക്കിയിട്ടുണ്ട്. നിങ്ങളുടെ ഏറ്റവും അടുത്തുള്ള റീട്ടെയൽ ഷോറൂം സന്ദർശിച്ച് ഈ മനോഹാരിത നേരിട്ട് കാണുകയും സ്വന്തമാക്കുകയുമാവാം. 5,700 രൂപ മുതൽ ആഭരണങ്ങൾ ലഭ്യമാണ്. റോസ്, വൈറ്റ്, യെല്ലോ സ്വർണത്തിലും ഡയ്മണ്ടിലുമുള്ള ആഭരണങ്ങളുമുണ്ട്. 

വിശ്വസ്തത, പരിശുദ്ധി

ഇന്ത്യയിലെമ്പാടും ഷോറൂമുകളുള്ള ഏറ്റവും വലിയ ബ്രാൻഡുകളില്‍ ഒന്നാണ് KISNA റിയൽ ഡയ്മണ്ട് ആൻഡ് ഗോൾഡ് ജ്വല്ലറി. 2005 പ്രവർത്തനമാരംഭിച്ച ബ്രാൻഡിന് ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിലായി 3,500 ഔട്ട്ലറ്റുകളുണ്ട്. മോതിരം, പെൻഡന്റ്, മംഗൽസൂത്ര, നെക്‌ലേസ്, വളകൾ, ബ്രേസ്‌ലറ്റസ്, മൂക്കുത്തി എന്നിവ 14KT, 18KT ഡയ്മണ്ടിലും സ്വർണത്തിലും ലഭ്യമാണ്. ഇവ 100 ശതമാനവും സെർട്ടിഫൈഡും BIS ഹാൾമാർക്ക് ഉള്ളവയുമാണ്. ഗുണമേന്മ, പരിശുദ്ധി, ഉപഭോക്തൃസൗഹാർദം എന്നിവ ഉറപ്പാക്കിയതാണ് KISNA റിയൽ ഡയ്മണ്ട് & ഗോൾഡ് ജ്വല്ലറിയെ കുറഞ്ഞ സമയം കൊണ്ട് ഇന്ത്യയിലെ വിശ്വസ്തവും ശക്തവുമായ ബ്രാൻഡാക്കി മാറ്റിയത്.

English Summary: Dazzle Onam 2022 celebrations with KISNA Real Diamond and Gold Jewellery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com