ഓണം ആഘോഷമാക്കാൻ പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് ആയ ജോസ് ആലുക്കാസിൽ 'ഓണം പൊന്നും പുടവയും ഓഫർ' ഒരുക്കിയിരിക്കുന്നു. ഇതിലൂടെ സ്വർണം വാങ്ങുന്നതിനൊപ്പം നിങ്ങളുടെ പ്രിയപ്പെട്ട ടെക്സ്റ്റൈൽ ഷോറൂമുകളിൽ നിന്നും ഷോപ്പ് ചെയ്യാൻ സൗജന്യ വൗച്ചറുകൾ ലഭിക്കുന്നതാണ്. ഓണം പർച്ചേസ് നടത്തുന്ന ഓരോ കസ്റ്റമറിനും പർച്ചേസ് ചെയ്യുന്ന സ്വർണാഭരണങ്ങൾക്ക് ആനുപാതികമായി ജോസ് ആലുക്കാസിൽ നിന്നും ഗിഫ്റ്റ് വൗച്ചറുകൾ നേടാൻ സാധിക്കും. സെപ്റ്റംബർ 2 മുതൽ 11 വരെയാണ് ഈ ഓഫറിന്റെ ആനുകൂല്യങ്ങൾ നേടാൻ സാധിക്കുക.
ഓണം പ്രമാണിച്ച് ഡയമണ്ട് ആഭരണങ്ങൾക്ക് പ്രത്യേകം 20% കിഴിവും ജോസ് ആലുക്കാസ് ഒരുക്കിയിരിക്കുന്നു. കൂടാതെ പഴയ സ്വർണാഭരണങ്ങൾ പുതിയ ആഭരണങ്ങളുമായി ആനുകൂല്യങ്ങളോടെ എക്സ്ചേഞ്ച് ചെയ്യാനായി എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്. ഉയരുന്ന വിലയിൽ നിന്നും സംരക്ഷണം നേടാനായി അഡ്വാൻസ് ബുക്കിങ് സൗകര്യവും വിവാഹ പർച്ചേസുകൾക്ക് പ്രത്യേക ഡിസ്‌കൗണ്ടുകളും ബ്രാൻഡ് ഒരുക്കിയിട്ടുണ്ട്.
ഏവർക്കും ജോസ് ആലുക്കാസ് മാനേജ്‌മെൻറ്റ് ഹൃദയം നിറഞ്ഞ ഓണം ആശംസിക്കുന്നു. ഒപ്പം ഓണം ഷോപ്പിങ്ങിനായി ഓരോരുത്തരെയും ജോസ് ആലുക്കാസ് ഷോറൂമുകളിലേക്ക് ക്ഷണിക്കാനും മാനേജ്മെൻറ്റ് ആഗ്രഹിക്കുന്നു.