ADVERTISEMENT

ട്രെൻഡ്സ് മലയാള മനോരമയുടെ സഹകരണത്തോടെ ഓണക്കാലത്ത് ഒരുക്കിയ ‘ഓണം നല്ല ഓളം’ മത്സരങ്ങൾ സമാപിച്ചു. ട്രെൻഡ്സെറ്റർ കോളജ് മത്സരത്തിൽ എറണാകുളം സെന്റ് തെരേസാസ് കോളജ് കിരീടമണിഞ്ഞു. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജ് രണ്ടാം സ്ഥാനവും തിരുവനന്തപുരം ഓൾ സെയിന്റ്സ് കോളജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മൊത്തം 6 ലക്ഷം രൂപയുടെ സമ്മാനങ്ങളാണു വിജയികൾക്കു ലഭിച്ചത്. സിനിമ താരങ്ങളായ നിഖില വിമൽ, നീരജ് മാധവ് എന്നിവർ സമ്മാനം നൽകി.

group-photo-contest
ട്രെൻഡ് സെറ്റർ ഗ്രൂപ്പ് ഫോട്ടോ കോൺടെസ്റ്റില്‍ ജേതാക്കളായ തൃശൂർ ഗവ. മെഡിക്കൽ കോളജിലെ ഡോ.റോസ്മോൾ സേവ്യറും സംഘവും

 

trends-group-photo
ട്രെൻഡ് സെറ്റർ പൂക്കള മത്സരം ജേതാക്കളായ ടി.രാജേഷും സംഘവും

ട്രെൻഡ്സെറ്റർ കോളജ് കോൺടെസ്റ്റിന്റെ ഫൈനൽ റൗണ്ടിൽ 7 കോളജുകളാണു മാറ്റുരച്ചത്. ട്രെൻഡ് സെറ്റർ ഗ്രൂപ്പ് ഫോട്ടോ കോൺടെസ്റ്റ്, ട്രെൻഡ് സെറ്റർ പൂക്കളം എന്നീ മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാന‌ം നൽകി. ട്രെൻഡ് സെറ്റർ ഗ്രൂപ്പ് ഫോട്ടോ കോൺടെസ്റ്റിൽ തൃശൂർ ഗവ.മെഡിക്കൽ കോളജിലെ ഡോ.റോസ്മോൾ സേവ്യറും സംഘവും ഒന്നാം സമ്മാനവും കോതമംഗലം സ്വദേശി സി.എൻ.സിബി രണ്ടാം സമ്മാനവും കൊച്ചി സ്വദേശി അനുരാധാ നായർ മൂന്നാം സമ്മാനവും നേടി. ട്രെൻഡ്സെറ്റർ പൂക്കളം കോൺടെസ്റ്റിൽ കോഴിക്കോട് സ്വദേശി ടി.രാജേഷും സംഘവും ഒന്നാമതെത്തി. തൃശൂർ സൗത്ത് ഇന്ത്യൻ ബാങ്ക് ലിമിറ്റഡ് രണ്ടാം സമ്മാനവും കൊച്ചി സ്വദേശി ജിബിൻ ജേക്കബും സംഘവും മൂന്നാം സമ്മാനവും നേടി. ചടങ്ങിനു ശേഷം വേദിയിൽ ഫാഷൻ ഷോയും തുടർന്നു മഹാരാജാസ് കോളജ് വിദ്യാർഥികളുടെ മ്യൂസിക് കൺസേർട്ടും അരങ്ങേറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com