ADVERTISEMENT

സ്വർണം എന്നു കേൾക്കുമ്പോൾ എന്താണ് മനസ്സിൽ വരുന്നത്? മനോഹരമായ ആഭരണങ്ങൾ അല്ലേ. വർഷങ്ങളായി അത് അങ്ങനെയാണ്. നമ്മുടെ സംസ്കാരത്തിൽ സ്വർണാഭരണങ്ങൾക്ക് അതിയായ പ്രാധാന്യമാണുള്ളത്. സ്നേഹവും കരുതലും ഉത്തരവാദിത്തവും കടപ്പാടുമൊക്കെയായി സ്വർണം ഒപ്പമുണ്ട്. അടുത്തൊന്നും വാങ്ങുന്നില്ലെങ്കിൽ പോലും സ്വര്‍ണത്തിന്റെ വില അറിയാനുള്ള കൗതുകം നമുക്കുണ്ട്. ബന്ധുവിന്റെയോ അയൽക്കാരന്റെയോ സ്വർണാഭരണങ്ങൾ കാണുമ്പോൾ അതെവിടെ നിന്നു വാങ്ങിയെന്നും ഡിസൈനിന്റെ പ്രത്യേകതകളും പണിക്കൂലിയും ചോദിച്ച് മനസ്സിലാക്കുന്നു. 

ഇങ്ങനെയെല്ലാം ഈ മഞ്ഞലോഹം ജീവിതത്തിന്റെ ഭാഗമായി തുടരുന്നു. എന്നാൽ ആഭരണം മാത്രമാണോ സ്വര്‍ണം? കൂടുതൽ പ്രയോജനകരമായി സ്വർണം ഉപയോഗിക്കാനുമോ? അതിന് എന്തെല്ലാം ചെയ്യണം? സ്വർണവുമായി ബന്ധപ്പെട്ട നിക്ഷേപ സാധ്യതകൾ എന്തെല്ലാമാണ്?– ഇങ്ങനെ സാധ്യതകള്‍ മനസ്സിലാക്കാനും സംശയങ്ങൾ ദുരീകരിക്കാനും അവസരം ഒരുക്കുകയാണ് റെസ്പോൺസബിൾ ഗോൾഡ് വിഡിയോ സീരീസ്. ഈ രംഗത്തെ വിദഗ്ധരാണ് സംശയങ്ങൾക്ക് മറുപടി നൽകുന്നത്.

കൂടുതൽ വിവരങ്ങൾക്ക്: www.manoramaonline.com/citizen 

ജ്വല്ലറി, നിക്ഷേപം, വൈറ്റ് ഗോൾഡ്, ശുദ്ധത, കരുതൽ, പണയം വയ്ക്കൽ, വിൽക്കൽ തുടങ്ങി സ്വർണത്തിന്റെ എല്ലാ ഉപയോഗ സാധ്യതകളെയും പറ്റിയുള്ള സംശയങ്ങൾക്കും സീരിസിൽ ഉത്തരമുണ്ടാകും. സ്വർണം സുരക്ഷിതമായ നിക്ഷേപമോ എന്ന വിഷയത്തിൽ അക്യുമെൻ ക്യാപിറ്റൽ ഇന്ത്യ ലിമിറ്റഡിന്റെ ഓൺലൈൻ ബിസിനസ് ഡയറക്ടർ ശരത് എസ്.പിള്ളയാണ് ആദ്യ വിഡിയോയിലെത്തുന്നത്. 8 വിഡിയോകൾ ഉൾപ്പെടുന്ന രണ്ട് മാസത്തെ ക്യാംപെയ്നാണ് ഇത്.

responsible-citizen

റസ്പോൺസബിൾ സിറ്റിസൻ ക്യാംപെയ്ൻ

സമൂഹത്തോടും സഹജീവികളോടും കൂടുതൽ ഉത്തരവാദിത്തവും പ്രതിബദ്ധതയും ഉള്ളവരാകാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന സാമൂഹിക അവബോധന പദ്ധതിയാണ് മനോരമ ഓൺലൈൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്ന് ഒരുക്കുന്ന റസ്പോൺസബിൾ സിറ്റിസൻ. പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ, നികുതി അടയ്ക്കേണ്ടതിന്റെ പ്രാധാന്യം സമൂഹത്തിലേക്കെത്തിക്കാനായി നടത്തിയ ടാക്സ്പെയർ മത്സരം വൻ വിജയമായിരുന്നു. മൽസര വിജയികൾക്കുള്ള സമ്മാനങ്ങൾ ധനമന്ത്രി കെ.എൻ.ബാലഗോപാൽ വിതരണം ചെയ്തു. ഓരോ പവൻ സ്വർണനാണയവും സർട്ടിഫിക്കറ്റുമാണ് വിജയികൾക്ക് സമ്മാനമായി ലഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com