ഹാന്‍ഡ് ക്രാഫ്റ്റ് കുര്‍ത്തകള്‍ക്ക് 87% വരെ ഡിസ്‌കൗണ്ട്

hand-craft-kurtha-amazon-great-indian-sale
SHARE

അതിവേഗം പായുന്ന ഈ ലോകത്തിൽ കുർത്തകൾക്ക് വലിയ പ്രാധാന്യം ലഭിക്കുന്നു.  അനായാസം ഒരുങ്ങിയിറങ്ങാനും കംഫർട്ടബിളായി നടക്കാനും അവസരം നൽകുന്നുവെന്നതാണ് ഇതിനു കാരണം. നല്ല കുര്‍ത്തകള്‍ നമുക്ക് പെര്‍ഫക്ട് ലുക്ക് നല്‍കും. വിവിധ ബ്രാൻഡുകള്‍ നിരവധി ഡിസൈനുകളിൽ കുർത്തകൾ ഒരുക്കുന്നുണ്ട്. കുര്‍ത്തകളുടെ ഡിസൈനിലും പാറ്റേണിലും കാലത്തിനനുസരിച്ച് മാറ്റം വരുന്നു. ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാന്‍ മറ്റെങ്ങും പോകേണ്ട. വമ്പിച്ച വിലക്കുറവില്‍ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ നടക്കുകയാണ്. ഹാന്‍ഡ് ക്രാഫ്റ്റഡ് സാരികളുടെ ഒരു വലിയ ശേഖരം തന്നെ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. 87% വരെ ഓഫറുകളുണ്ട്. 799 രൂപയില്‍ താഴെ മുടക്കിയാല്‍ മനോഹരമായ കുര്‍ത്തകള്‍ സ്വന്തമാക്കാം. ചില മികച്ച കലക്‌ഷനുകൾ നോക്കാം.

Cotton A-line Kurti  

മഞ്ഞ നിറത്തിലുള്ള ഈ കുര്‍ത്തി നിങ്ങളെ അതിമനോഹരിയാക്കും. കാഫ് ലെങ്തുള്ള ഈ എ ലൈന്‍ കുര്‍ത്തിയ്ക്ക് 65% ഓഫര്‍. 1099 രൂപ വിലയുണ്ടായിരുന്നത് ഓഫറിലൂടെ 382 രൂപയ്ക്ക് സ്വന്തമാക്കാം.

Cotton Maternity Anarkali

ഗര്‍ഭകാലത്ത് അനുയോജ്യമായ വസ്ത്രം ധരിക്കാനാവാതെ വിഷമിക്കേണ്ട. നിരവധി ഓപ്ഷനുണ്ട്. ഗൗണ്‍ മോഡലിലുള്ള ഈ അനാര്‍ക്കലിക്ക് 65% ഓഫ് ഉണ്ട്. 1499 രൂപയുടെ ഈ മറ്റേണിറ്റി അനാർക്കലി 529 രൂപയ്ക്കും വാങ്ങാം. നീല, പിങ്ക് കളറില്‍ ഇവ ലഭ്യമാണ്. ഫിറ്റ് ആന്റ് ഫ്‌ളെയര്‍ ടുനിക് ആണ് ഇതിന്റെ സ്റ്റൈല്‍.

Rajasthani Maxi Dress

ഫ്രീ സൈസ് മുതല്‍ XXL ല്‍ ലഭ്യമാണ് രാജസ്ഥാനി ട്രഡീഷണല്‍ പ്രിന്റഡ് കോട്ടണ്‍ മാക്‌സി ഡ്രസ്. 15 വ്യത്യസ്ത നിറങ്ങളിൽ ലഭിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. ഫ്‌ളോറല്‍ പാറ്റേണില്‍ വരുന്ന ഈ ഡ്രസിന് റൗണ്ട് നെക്കാണ്. 999 രൂപയുടെ കുര്‍ത്തി 420 രൂപയ്ക്ക് ലഭിക്കും.

Printed Casual Dress  

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒരു പോലെ ഇണങ്ങുന്ന ഈ കുര്‍ത്തി ഫ്‌ളോറല്‍ പാറ്റേണിലുള്ളതാണ്. റൗണ്ട് നെക്കുള്ള ഈ പ്രിന്റഡ് കുര്‍ത്തിയ്ക്ക് 83% ഓഫറുണ്ട്. 2999 രൂപയുടെ ഡ്രസ് വെറും 519 രൂപയ്ക്ക് സ്വന്തമാക്കാം.

Rayon Embellished Kurta

റയോണ്‍ മെറ്റീരിയലിലുള്ള ഈ കുര്‍ത്ത നിത്യോപയോഗത്തിന് അനുയോജ്യമാണ്. ഹൗസ് ഓഫ് കന്‍ഹ ട്രേഡേഴ്സില്‍ നിന്നുള്ള 100% കൈത്തറി കുര്‍ത്തയാണിത്. മുട്ടിന് താഴെയാണിതിന്റെ സ്ലീവ്. 87% ഓഫിൽ 1999 രൂപയുടെ ഈ കുര്‍ത്ത 249 രൂപയ്ക്ക് ലഭിക്കും.

ഇത്തരത്തില്‍ നിങ്ങളുടെ വാര്‍ഡ്രോബ് നിറയ്ക്കാനുള്ള മികച്ച കുര്‍ത്തകള്‍ മികച്ച വിലയിൽ. കുര്‍ത്ത കലക്‌ഷൻ കാണാന്‍ ക്ലിക്ക് ചെയ്യൂ.‌

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS