പിങ്ക് ഡയമണ്ട് മോതിരം ലേലത്തിന്; പ്രതീക്ഷ 300 കോടി രൂപ

largest-pink-diamond-to-auction-and-here-is-the-details
Image Credits: Denis Balibouse/ REUTERS
SHARE

പിങ്ക് നിറത്തിലുള്ള അപൂർവ വജ്ര മോതിരം ലേലത്തിന്. അമൂല്യമായ ആഭരണങ്ങളുടെ വിൽപന നടത്തുന്ന ജനീവയിലെ ക്രിസ്റ്റി ഓക്‌ഷൻസ് ആണ് നവംബർ 8ന് ലേലം സംഘടിപ്പിക്കുന്നത്. 200–300 കോടി രൂപ ലേലത്തിലൂടെ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. 

18.18 കാരറ്റുള്ള ഈ വജ്രത്തിന്റേത് തെളിച്ചവും തിളക്കവമുള്ള പിങ്ക് നിറമാണ്. വളരെ വിരളമായേ ഇത്തരം വജ്രം ലഭിക്കൂ. ഇപ്പോൾ തന്നെ താൽപര്യം അറിയിച്ച് പലരും എത്തുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. 

2018 ൽ 18.96 കാരറ്റുള്ള ഒരു പിങ്ക് ഡയമണ്ട് ലേലം ചെയ്തിരുന്നു. ഈ വജ്രത്തിന് ലേലത്തിൽ 400 കോടിയിലേറെ രൂപ ലഭിച്ചിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS