‘ഇത് ബെൽറ്റ് അല്ല’; വില 75,000 രൂപ!

diesels-skirt-looks-like-a-belt
Image Credits: Justafewmoreibs / Twitter
SHARE

വ്യത്യസ്തമായ ഡിസൈനുകൾ എന്നും ഫാഷൻ ലോകത്ത് ചർച്ചയാകാറുണ്ട്. ഒരു സ്കർട്ടാണ് ഇപ്പോൾ ചർച്ചകളിലെ താരം. ഇറ്റാലിയൻ ഫാഷൻ ബ്രാന്റ് ഡീസൽ പുറത്തിറക്കിയ ഈ സ്കർട്ട് കണ്ടാൽ ബെൽറ്റാണോ എന്ന് തോന്നും. 

ബ്രാൻഡിന്റെ വിന്റർ 2022 കലക്‌ഷനിലേതാണ് ഈ സ്കർട്ട്. ഏകദേശം 75,000 ഇന്ത്യൻ രൂപയാണ് വില. ധരിക്കുമ്പോൾ റബർ പോലെ തോന്നുന്നുവെന്നും ഇരിക്കാനും നടക്കാനും ബുദ്ധിമുട്ടാണെന്നും ഈ സ്കർട്ട് വാങ്ങിയ ഒരു ഉപഭോക്താവ് പറയുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

ഈ സ്കർട്ട് എങ്ങനെ ഉപയോഗിക്കുമെന്ന സംശയമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ഗുസ്തി മത്സരത്തില്‍ ഉപയോഗിക്കുന്ന ബെൽറ്റ് പോലെ തോന്നുന്നുവെന്നാണ് ചിലരുടെ നിരീക്ഷണം. ഡിസൈനർക്ക് തെറ്റു പറ്റിയതാകുമെന്നും ഇത് ബെൽറ്റായി മാത്രമേ ഉപയോഗിക്കാനാവൂ എന്നുമാണ് മറ്റൊരു കമന്റ്. കാറിലെ ചവിട്ടി ഇതിലും മികച്ച രീതിയിൽ സ്കർട്ട് ആയി ഉപയോഗിക്കാനാവുമെന്നും ചിലർ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS