‘മഴവില്‍’ വാച്ചുമായി ഹാരി കെയ്ൻ; വില 4.5 കോടി രൂപ

england-captian-harry-kane-rainbow-rolex-watch
SHARE

എൽജിബിടിക്യു+ കമ്യൂണിറ്റിക്ക് പിന്തുണ അറിയിച്ച് വൺ ലൗവ് ആശയങ്ങൾ അടങ്ങിയ ആം ബാൻ‍ഡ് ധരിച്ച് ഖത്തർ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരം കളിക്കാൻ ഏതാനും യുറോപ്യൻ ഫുട്ബോൾ ടീമുകളുടെ ക്യാപ്റ്റന്മാർ തീരുമാനിച്ചിരുന്നു. എന്നാൽ ഫിഫയുടെ കർശന നിര്‍ദേശത്തെ തുടർന്ന് ഇതിൽ നിന്നും ഇവർക്ക് പിന്മാറേണ്ടി വന്നു. ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ ആണ് ഇക്കൂട്ടത്തിൽ ഒരാൾ. മഴവിൽ അഴകുള്ള വൺ ബാൻഡ് ധരിക്കാൻ സാധിച്ചില്ലെങ്കിലും മഴവിൽ വാച്ച് ധരിച്ച് കെയ്ൻ വാർത്തകളിൽ ഇടം നേടി. 

ഇറാന് എതിരെയുള്ള മത്സരത്തിനായി എത്തിയപ്പോഴാണ് കെയ്ൻ മഴവിൽ വാച്ച് ധരിച്ചത്. ഡ്രസ്സിങ് റൂമിലേക്ക് ടീമംഗങ്ങളുമായി നടന്നു നീങ്ങുമ്പോൾ കെയ്നിന്റെ കയ്യിലെ വാച്ചിൽ മാധ്യമങ്ങളുടെ ശ്രദ്ധ പതിഞ്ഞു. ആഡംബര വാച്ച് നിർമാതാക്കളായ റോളക്സിന്റെ ഡേടോണ റെയിൻബോ വാച്ചാണിത്. 18 കാരറ്റ് റോസ് ഗോൾഡിലാണ് ഇതിന്റെ നിർമാണം. 56 ഡയമണ്ടുകൾ, വിവിധ നിറത്തിലുള്ള അമൂല്യമായ കല്ലുകൾ എന്നിവ ഡയലിലുണ്ട്. 

535,000 യൂറോ (ഏകദേശം 4.5 കോടി ഇന്ത്യൻ രൂപ) ആണ് ഈ വാച്ചിന്റെ വില. 2012 ൽ വൈറ്റ് ഗോള്‍ഡിലും യെല്ലോ ഗോൾഡിലുമാണ് ആദ്യമായി റോളക്സ് റെയിൻബോ വാച്ചുകൾ പുറത്തിറക്കിയത്. എന്നാൽ ഇതിന് കാര്യമായി സ്വീകാര്യത ലഭിച്ചില്ല. എന്നാൽ റോസ് ഗോൾഡിലുള്ള റെയിൻബോ വാച്ചുകൾ സെലിബ്രിറ്റികൾ പലരും സ്വന്തമാക്കി. ഇത്തരത്തിലുള്ള വളരെ കുറച്ച് വാച്ചുകള്‍ മാത്രമേ റോളക്സ് പുറത്തിറക്കിയിട്ടുള്ളൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS