ADVERTISEMENT

രണ്ട് നക്ഷത്രങ്ങൾ കൂട്ടിയിടിക്കുമ്പോൾ ഉണ്ടാകുന്ന ശക്തി എത്ര മാത്രമാണെന്നോ, ആ ശക്തിയിൽനിന്നുണ്ടായ, ദൈവത്തോളം ശക്തമായ കഥാപാത്രമാണ് ശോഭനയുടേത്. സിനിമയുടെ കാര്യമല്ല, ഫാന്റസി ലോകത്തിലെ കഥാപാത്രങ്ങളെ സൃഷ്ടിച്ച മനോരമ സെലിബ്രിറ്റി കലണ്ടറിന്റെ കാര്യമാണ് പറഞ്ഞത്. ഇതുവരെ ചെയ്തതിൽ ഏറ്റവും പക്വതയുള്ള കഥാപാത്രമാണ് ഇതെന്നു കൺസപ്റ്റ് ഡയറക്ടർ ഫാഷൻ മോങ്ഗർ അച്ചു പറയുന്നു:

 

നക്ഷത്രങ്ങളിൽനിന്നു ജനിച്ച രാജ്ഞി

actress-shobana-photoshoot-for-manorama-calendar-app-4

‘കുറേ നാളായി കലണ്ടറിൽ കൊണ്ടുവരണം എന്നു വിചാരിച്ചിട്ടും ശോഭന മാമിന്റെ തിരക്കുകൾ കാരണം ഇതുവരെ അതു നടന്നില്ല. വർഷാവസാനമാണ് കലണ്ടറിന്റെ ഷൂട്ടു നടക്കുക; ആ സമയത്ത് ന‍ൃത്ത പരിപാടികളുടെ തിരക്കിലായിരിക്കും മാം. ഇത്തവണ ഭാഗ്യംകൊണ്ട് ഡേറ്റ് ശരിയായി. മുഴുവൻ ക്രൂവും വളരെ ആകാംക്ഷയിലായിരുന്നു. ഇത്ര വലിയ ഒരു താരത്തിനെ സ്റ്റൈൽ ചെയ്യണം, ഡയറക്ട് ചെയ്യണം എന്നൊക്കെ ഓർത്തപ്പോൾ തന്നെ ആകാംക്ഷയായിരുന്നു. വിഡിയോ കോൺഫറൻസ് കോളുകളിലൂടെ കൺസപ്റ്റും കഥാപാത്രവും സ്റ്റൈലും എല്ലാം പറഞ്ഞു മനസ്സിലാക്കിയാണ് ഷൂട്ടിനു പോയത്. ശോഭന മാമിന്റെ ഭാഗത്തുനിന്നും ഒരുപാട് ഇൻപുട് ഉണ്ടായിരുന്നു. ഞങ്ങൾ കൺസപ്റ്റ് പറഞ്ഞപ്പോൾ നല്ല ഒരുപാട് നിർദേശങ്ങൾ മാം തന്നു. ചെയ്യുന്ന എല്ലാ കഥാപാത്രത്തോടും അത്രയധികം ആത്മാർഥത വച്ചു പുലർത്തുന്ന ആളാണ്. ചെന്നൈയിലായിരുന്നു ഷൂട്ട്. എല്ലാം റെ‍ഡിയാക്കിയാണ് ഷൂട്ടിനു പോയത്.

 

സ്വർഗീയമായ കഥാപാത്രമാണ് മാമിന്റേത്. നക്ഷത്രങ്ങിൽനിന്നു ജനിച്ച, പക്വതയുള്ള, ശക്തമായ കഥാപാത്രം. നക്ഷത്രങ്ങളിൽനിന്നു ജനിക്കുന്നവർക്ക് ദൈവത്തിന്റെ അത്ര ശക്തി കാണുമെന്നാണ് പറയപ്പെടുന്നത്. എപ്പോഴും നമുക്ക് കാണാന്‍ പറ്റില്ല. എല്ലാവരോടും സൗഹൃദം സൂക്ഷിക്കുന്ന കഥാപാത്രമാണെങ്കിലും ദേഷ്യം വന്നാൽ നിയന്ത്രിക്കാൻ പറ്റില്ല. അതുകൊണ്ട് ഈ കഥാപാത്രത്തെ പിണക്കുന്നത് ബുദ്ധിയല്ല.’ – ഫാഷൻ മോങ്ഗർ അച്ചു പറയുന്നു...

actress-shobana-photoshoot-for-manorama-calendar-app-23

 

ഡ്രേപ്ഡ് സാരി ഡ്രെസ് – ഐഡിയ ശോഭനയുടെ

സ്റ്റൈലിങ് വളരെ ടെൻഷനടിച്ചെങ്കിലും അടിപൊളിയായി ചെയ്യാൻ പറ്റി. കാരണം അത്രമാത്രം ഇൻപുട് ശോഭന മാം തന്നിരുന്നു. ഡ്രേപ്ഡ് സാരി ഡ്രെസ് എന്ന ഐഡിയ തന്നതു മാം ആണ്. നമ്മളപ്പോൾ മൊത്തം ഡ്രേപ് ചെയ്യാതെ, ഓഫ് വൈറ്റ് ഷേഡിൽ ഒരു വൺ ഷോൾഡർ ഡ്രേപ്ഡ് ഡ്രെസ് സിസൈൻ ചെയ്തു. ഒരു സാരി എന്നു പറയാൻ പറ്റില്ല, സാരി മോഡലിലുള്ള ഡ്രെസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. വെയ്സ്റ്റിന്റെ ഭാഗത്ത് ഒരു ബാന്റും കൊടുത്തു. 

actress-shobana-photoshoot-for-manorama-calendar-app-2

 

സ്റ്റൈലിങ്ങിൽ വളരെയധികം ഡീറ്റെയിലിങ് ശ്രദ്ധിച്ച ഒരു കഥാപാത്രമാണ് ഇത്. നക്ഷത്രങ്ങളിൻനിന്നു പിറന്ന കഥാപാത്രത്തിന്റെ ശക്തി, സ്വർഗീയമായ ഒരു അനുഭൂതി, ഇതെല്ലാം കൊണ്ടുവരാൻ വസ്ത്രത്തിനും മേക്കപ്പിനും ആക്സസറീസിനും കഴിഞ്ഞു എന്നതാണ് വലിയ വിജയം.

 

actress-shobana-photoshoot-for-manorama-calendar-app-5

അമ്രപാലിയുടെ അഴക്

ഉപയോഗിച്ചിരിക്കുന്ന ആഭരണങ്ങള്‍ പോലും ശ്രദ്ധാപൂർവം തിരഞ്ഞെടുത്തവയാണ്. ലുക്ക് പൂർണ്ണമാകാൻ അമ്രപാലിയുടെ ആഭരണങ്ങളാണ് ഉപയോഗിച്ചത്. കൈകൊണ്ടു തീർത്ത ഹെഡ്ഗിയറാണ് കഥാപാത്രത്തിന്റെ ഹൈലൈറ്റ്. രണ്ട് ഹെഡ് ആക്സസറിയാണ് ഉപയോഗിച്ചത്. അതിൽ ഒന്ന് ശോഭനയുടെ പേഴ്സനൽ കലക്ഷനിൽനിന്നുള്ളതു തന്നെയാണ്. അത്രയധികം കഥാപാത്രത്തെ ഉൾക്കൊണ്ടാണ് ഫോട്ടോഷൂട്ടിനു വന്നത്. ആം ബാന്റും ലെയർ മാലയും കമ്മലുകളുമെല്ലാം പ്രൗഢി വിളിച്ചോതുന്നവയാണ്. കൂടാതെ സ്ലീവിൽ ഒരു കഫ് ഉപയോഗിച്ചതും ഡീറ്റെയിലിങ്ങിനു വേണ്ടി...

 

ക്ലിയോപാട്രയാണ് പ്രചോദനം

ലൂസ് കർളി ഹെയർസ്റ്റൈൽ കൊടുത്തത് ക്ലിയോപാട്രയിൽ‌നിന്നു പ്രചോദനം ഉൾകൊണ്ടാണ്. മുഴുവനായും ചുരുണ്ട മുടിയോ നീണ്ട മുടിയോ കൊടുക്കാതെ ഇത്തരം ഒരു ഹെയർസ്റ്റൈൽ കൊടുക്കാൻ തീരുമാനിച്ചതും കഥാപാത്രത്തിന്റെ ആഴം വ്യക്തമാക്കാനാണ്. കണ്ണുകളിലും മുഖത്തുമുള്ള ഭാവം ഹൈലൈറ്റ് ചെയ്യുന്ന രീതിയിൽ തന്നെ മേക്കപ്പും വന്നു. കണ്ണുകളാണ് കൂടുതൽ ഫോക്കസ് ചെയ്തത്. കഥാപാത്രത്തിന്റെ മുഴുവൻ ശക്തിയും, അതേ സമയം ശാന്തതയും ആ കണ്ണുകളിൽ ഭദ്രമായിരുന്നു, നീല നിറത്തിലുള്ള ലൈനറാണ് ഉപയോഗിച്ചത്. സ്മോക്കി ഐ മേക്കപ്പും കൂടെ ചേർന്നു വന്നപ്പോൾ നക്ഷത്രങ്ങളിൽനിന്നു പിറന്ന രാജ്ഞിയുടെ ലുക്ക് പൂർണ്ണം. ആഢംബരപൂർണ്ണമായ ഈ ലുക്കിൽ മാമിനെ സ്റ്റൈൽ ചെയ്തത് സ്മിജി ആണ്. 

 

ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ സഹകരണത്തോടെ തയാറാക്കിയ മനോരമ  കലണ്ടർ ആപിലെ ഫോട്ടോകളുടെ ആശയവും ആവിഷ്കാവും വ്യത്യസ്തമാണ്. ഫോട്ടോഷൂട്ടിന്റെ ഭാഗമായി ‍‍ടൊവിനോ തോമസ്, ശോഭന, ജയസൂര്യ, ഭാവന, സുരാജ് വെഞ്ഞാറമൂട്, നമിത പ്രമോദ്, സാനിയ ഇയ്യപ്പൻ, ഷൈൻ ടോം ചാക്കോ എന്നീ താരങ്ങളുടെ വേഷപ്പകർച്ചയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇവരെക്കൂടാതെ മറ്റു സൂപ്പർ താരങ്ങളും വ്യത്യസ്ത കഥാപാത്രങ്ങളായി വരും ദിവസങ്ങളിൽ നിങ്ങൾക്കു മുന്നിലെത്തും. കോസ്റ്റ്യൂമിലും ആക്സസറികളിലും നടത്തിയ പരീക്ഷണങ്ങളിലൂടെ ഒരു ഫാന്റസി ലോകം സൃഷ്ടിക്കുന്ന മേക്കിങ് ആകാംക്ഷ നിറയ്ക്കും. ഫാഷന്‍ മോങ്ഗർ അച്ചുവാണ് കൺസപ്റ്റ് ഡയറക്ടർ. കലണ്ടർ ഷൂട്ടിനു വേണ്ടി താരങ്ങളുടെ ഏകോപനം നിവഹിച്ചത് സിൻസിൽ സെല്ലുലോയിഡ് ആണ്.

 

പതിറ്റാണ്ടുകളായി മലയാളികൾക്കു പ്രിയപ്പെട്ട  മനോരമ കലണ്ടറിനെ ഡിജിറ്റൽ രൂപത്തിലാക്കി വ്യക്തിഗത ഓർ‌ഗനൈസറും കൂട്ടിച്ചേർത്ത് ശക്തമാക്കിയതാണ് മനോരമ കലണ്ടർ ആപ്ലിക്കേഷൻ. പാരമ്പര്യവും ആധുനികതയും ഇഴചേരുന്ന ആപ്ലിക്കേഷനിൽ ഇംഗ്ലിഷ് കലണ്ടർ, മലയാളം കലണ്ടർ, ശകവർഷം, ഹിജറ കലണ്ടർ എന്നിവയുണ്ട്. ട്രാവൻകൂര്‍, മലബാർ എന്നിങ്ങനെ രണ്ട് എഡിഷനുകളും ലഭ്യമാണ്.

 

ന്യൂ നോർമൽ ലൈഫ്സ്റ്റൈലിന് അനുയോജ്യമായ നിരവധി ഫീച്ചറുകൾ ആപ്പിലുണ്ട്. ആഴ്ച ക്രമത്തിലും മാസ ക്രമത്തിലും ഷെഡ്യൂളുകളും കലണ്ടർ വിവരങ്ങളും പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യാം. മുൻഗണനയനുസരിച്ച് ചെയ്തു തീർക്കേണ്ട കാര്യങ്ങള്‍ ക്രമപ്പെടുത്താം. ആവശ്യാനുസരണം നോട്ടുകൾ രേഖപ്പെടുത്താനും വിവരങ്ങൾ ഫയലാക്കി മാറ്റാനും സാധിക്കുന്നു.വ്യക്തി ജീവിതവും പ്രഫഷനൽ ജീവിതവും തമ്മിലുള്ള സന്തുലനം നിലനിർത്താനുള്ള സാധ്യതയാണ് ഈ കലണ്ടർ ആപ്പിനെ ആകർഷമാക്കുന്നത്. പ്രഫഷനൽ ജീവിതത്തിന്റെ തിരക്കിൽ വ്യക്തിജീവിതത്തിലെ പ്രധാനപ്പെട്ട പല സംഭവങ്ങളും മറന്നു പോകുന്നത് സ്വാഭാവികമാണ്. അത്തരം സന്ദർ‌ഭങ്ങളിൽ മനോരമ കലണ്ടർ ആപ്ലിക്കേഷൻ നിങ്ങൾക്ക് തുണയാകുമെന്ന് തീർച്ച.

 

ആൻഡ്രോയിഡ് ഫോണുകളിൽ ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക.

 

ഐഫോണുകളിൽ ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക.

 

ആൻഡ്രോയിഡിൽ ഗൂഗിൾ പ്ലേസ്റ്റോറും ആപ്പിൾ ആപ് സ്റ്റോറും സന്ദർശിച്ച് കലണ്ടർ ആപ് ഡൗൺലോഡ് ചെയ്യാം. മനോരമ കലണ്ടർ ആപ് എന്ന് സെർച്ച് ചെയ്യുക. അല്ലെങ്കിൽ ആപ് ഡൗൺലോഡ് ചെയ്യാനായി  ഇവിടെ ക്ലിക്ക് ചെയ്യാം (https://www.manoramaonline.com/calendar)

 

Content Summary: Concept Director Fashion Monger Achu Opens Up on Actress Shobana's Viral Photoshoot for Manorama Calender App 2023

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com