ആവേശമായി മർഡർ മിസ്റ്ററിയും ജെന്നിഫർ ആനിസ്റ്റണിന്റെ ലെഹങ്കയും; ട്രൻഡായി മനീഷ് മൽഹോത്രയും

jennifer-anistons-chikankari-lehenga-designed-by-manish-malhotra–murder-mystery2
Image Credits: Instagram/bydebramcguire/anistoncraze, youtube/murdermystery2
SHARE

ഹോളിവുഡ് താരം ജെന്നിഫർ ആനിസ്റ്റണിന്റെ മർഡർ മിസ്റ്ററി 2 ട്രൈലർ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. 2019ൽ ഇറങ്ങിയ മർദർ മിസ്റ്ററിയുടെ ആദ്യ ഭാഗം മികച്ച പ്രതികരണം നേടിയിരുന്നു. ആരാധകരുടെ പ്രതീക്ഷകളോട് നീതി പുലർത്തുന്ന ട്രെയിലറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എന്നാൽ ട്രെയിലറിലെ ഒരു രംഗത്തിൽ ജെന്നിഫറിനെ ലെഹങ്കയിൽ കണ്ടതാണ് ഫാഷൻ ലോകത്തിന്റെ ശ്രദ്ധ നേടിയത്. ഇതിനു പിന്നാലെ ലെഹങ്കയിലുള്ള ജെന്നിഫറിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. 

jennifer-anistons-murder-mystery

സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്രയാണ് ഈ ഐവറി ലെഹങ്ക ഒരുക്കിയത്. സിനിമയിലെ ഇന്ത്യൻ വെഡ്ഡിങ് രംഗത്തിനു വേണ്ടിയാണ് ജെന്നിഫർ ലെഹങ്ക ധരിച്ചത്. ഇന്ത്യൻ കരകൗശലവിദ്യയുടെ സൗന്ദര്യം നിറയുന്നതാണ് ഈ ചിക്കൻഗാരി ലെഹങ്ക. 

jennifer-chikankari-lehenga

ദീർഘചതുരാകൃതിയിലുള്ള മോട്ടീഫ്സ് ആണ് ലെഹങ്ക സ്കർട്ടിനെ മനോഹരമാക്കുന്നത്. ബ്ലൗസിൽ  ഫ്ലോറൽ എംബ്രോയ്ഡറിയും നിറയുന്നു. കൂടാതെ പേൾ ‍ഡ്രോപ്‌ലെറ്റ്സും ടാസ്സലുകളും ബ്ലൗസിനെ ആകർഷകമാക്കുന്നു. മൂന്നു മാസം എടുത്താണ് ഈ ഔട്ട്ഫിറ്റ് ഒരുക്കിയത്. 

jennifer-anistons-chikankari-lehenga-designed-by-manish-malhotra–murder-mystery2
Image Credits: Instagram/bydebramcguire/anistoncraze, youtube/murdermystery2

മാർച്ച് 31ന് നെറ്റ്ഫ്ലിക്സിൽ മർഡർ മിസ്റ്ററി 2 റിലീസ് ചെയ്യും. ഫ്രണ്ട്സ് വെബ്സീരിലൂടെയാണ് ജെന്നിഫർ ലോകശ്രദ്ധ നേടുന്നത്. 

Content Summary : Jnnifer Aniston's chikankari lehenga designed by Manish Malhotra

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS