ഫാഷൻ ലോകത്തെ എന്നും ത്രസിപ്പിക്കുന്ന അഭിനേതാവും മോഡലുമാണ് ജാക്വലിൻ ഫെർണാണ്ടസ്. ശ്രീലങ്കൻ സുന്ദരിയുടെ വസ്ത്രങ്ങൾക്കും ഫോട്ടോകൾക്കും ഫോളേവേഴ്സ് നിരവധിയാണ്. ഇപ്പോഴിതാ സ്റ്റൈലിഷ് സെക്സി ലുക്കിൽ ആരാധകരെ കയ്യിലെടുത്തിരിക്കുകയാണ് താരം. പുത്തന്‍ ലുക്കിലുള്ള ഫോട്ടോ കഴിഞ്ഞ ദിവസമാണ് ജാക്വലിൻ ഇന്‍സ്റ്റഗ്രാമിൽ പങ്കുവെച്ചത്. നീല വെൽവെറ്റ് ഡ്രസ്സിൽ വശ്യതയോടെയാണ് താരത്തിനെ കാണാൻ കഴിയുന്നത്. നീല ഷിമ്മറി ക്രോപ്പ് ടോപ്പും ബാഗി സ്റ്റൈൽ പാന്റുമാണ് വേഷം.
വസ്ത്രമല്ല, എക്സിൻട്രിക്കായ മേക്കപ്പാണ് ആരാധകരെ മയക്കിയത്. സ്മഡ്ജ് ചെയ്ത കണ്ണുകളും നീല ഐഷാഡോയും അതിനോടൊപ്പമുള്ള ഗ്ലാസും പുതുമ നൽകി. വസ്ത്രത്തിന് യോജിച്ച രീതിയിൽ മുടിക്കും നീല നിറം നൽകി. പുത്തൻ ലുക്കിൽ താരം പങ്കുവെച്ച ഫോട്ടോകൾ നിരവധിപേരാണ് ചുരുങ്ങിയ നേരം കൊണ്ട് കണ്ടത്. മേക്കപ്പ് വിഡിയോയും ജാക്വലിൻ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്.
Content Summary: Jacqueline Fernandez sexy look in Velvet crop top & baggy Pants