ഫ്ലോറൽ ഡ്രസ്സിൽ സുന്ദരിയായി ദീപിക, ക്രിസ്റ്റൽ കമ്മലിന്റെ വിലയെത്ര?

deepika-padukone-looks-stylish-in-pathaan-success-meet
Image Credit: Instagram.com/deepikapadukone
SHARE

ബോളിവുഡ് സിനിമ പഠാൻ ബോക്സ് ഓഫിസിൽ കുതിപ്പ് തുടരുകയാണ്. സിനിമയുടെ വിജയത്തിനു പിന്നാലെ മുഖ്യ അഭിനേതാക്കളായ ഷാരുഖ് ഖാൻ, ദീപിക പദുക്കോൺ, ജോൺ എബ്രഹാം, സംവിധായകൻ സിദ്ധാർഥ ആനന്ദ് എന്നിവർ മാധ്യമങ്ങളെ കണ്ടിരുന്നു. ഫ്ലോറൽ പ്രിന്റ് ഡ്രസ്സിലെത്തി  താരസുന്ദരി ദീപിക ഫാഷൻ ലോകത്തും ശ്രദ്ധാകേന്ദ്രമായി. താരത്തിന്റെ ചിത്രങ്ങളും വസ്ത്രവിശേഷങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. 

ഡിസൈനമാരായ ഗൗരി, നൈനിക എന്നിവരാണ് ഈ സ്ലീവ്‌ലസ് മിഡ് ലെങ്ത് ഔട്ട്ഫിറ്റ് ഡിസൈൻ ചെയ്തത്. പ്ലൻജിങ് നെക്‌ലൈനുള്ള ഈ ഡ്രസ്സിൽ ദീപിക അതിസുന്ദരിയായി. എന്നാൽ ഇതോടൊപ്പം താരം ധരിച്ച കമ്മലും ശ്രദ്ധ നേടി. ‌ ഈ കമ്മലിന്റെ സ്റ്റൈലൻ ലുക്കു കൊണ്ട് മറ്റ് ആക്സസറികളുടെ അഭാവം നികത്താൻ ദീപികയ്ക്ക് സാധിച്ചു. 

deepika-padukone-looks-stylish-in-pathaan-success-meet1
Image Credit: Instagram.com/deepikapadukone

ടോൺ ക്രിസ്റ്റൽ ഡ്രോപ് ഇയർറിങ്സ് ആണിത്. വളരയെധികം തിളക്കമുള്ളതും ഇനാമൽ കവറിങ് ഉള്ളതുമാണ് ഈ കമ്മൽ. ലേബൽ ഇഷാര്യയിൽ നിന്നുള്ളതാണ് ഇത്. 96 ഡോളർ (ഏകദേശം 7874 ഇന്ത്യൻ രൂപ) ആണ് വില. 

മിനിമൽ മേക്കപ്പ് ആണ് ദീപിക തിരഞ്ഞെടുത്തത്. റോസി പിങ്ക് ഗ്ലോയാണ് ചർമത്തിനു നൽകിയത്. ഓപ്പൺ ഹെയർ സ്റ്റൈൽ കൂടി ചേർന്നതോടെ ദീപികയുടെ ലുക്ക് ആരാധക ഹൃദയം കീഴടക്കി. 

deepika-padukone-looks-stylish-in-pathaan-success-meet2
Image Credit: Instagram.com/deepikapadukone

ജനുവരി 25ന് ആണ് പഠാൻ റിലീസ് ചെയ്തത്. നിരവധി കലക്‌ഷൻ റെക്കോർഡുകൾ തിരുത്തിയ ചിത്രം ഇതുവരെ 600 കോടിക്ക് മുകളിൽ കലക്‌ഷൻ നേടിയതായാണ് റിപ്പോർട്ടുകൾ.

Content Summary: Deepika Padukone looks stylish in Pathaan success meet

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS