മനോഹരമായ നൃത്തച്ചുവടുകളിലൂടെ ആരാധകരുടെ മനംമയക്കിയ ബോളിവുഡ് നടിയാണ് നോറ ഫത്തേഹി. കുറച്ച്ദിവസം മുമ്പാണ് താരം മുപ്പത്തിയൊന്നാം ജന്മദിനം ആഘോഷിച്ചത്. ദുബായിൽ സുഹൃത്തുക്കളോടൊപ്പമായിരുന്നു താരത്തിന്റെ ജന്മദിനാഘോഷം. പിറന്നാൾ ദിനത്തിലെ ഫോട്ടോകളെല്ലാം നോറ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ആഘോഷത്തിന് നോറ ധരിച്ച വസ്ത്രങ്ങളാണിപ്പോൾ ചർച്ചയാകുന്നത്.
ഫ്ലോറൽ സ്കെർട്ടും ടോപ്പും ധരിച്ച് കൂൾ ലുക്കിലാണ് നോറ ആഘോഷത്തിന് എത്തിത്. 36 ലക്ഷം രൂപയാണ് വസ്ത്രത്തിന്റെ വില. ഡോൾസ് ഗബ്ബാന എന്ന പ്രമുഖ ആഡംബര ബ്രാന്റിന്റെ വസ്ത്രമാണ് നോറ ധരിച്ചത്. വസ്ത്രത്തിനോടിണങ്ങിയ സ്റ്റൈഡും ചോക്കർ നെക്ലൈസും ആക്സസറൈസ് ചെയ്തു.
ദുബായിൽ ഒരു കപ്പലിലായിരുന്നു പിറന്നാൾ ആഘോഷം. സുഹൃത്തുക്കളോടൊപ്പമുള്ള ഡാൻസ് വിഡിയോയും ആരാധകരുടെ മനം കവർന്നു.
Content Summary: Nora Fatehi stuns in skirt and top worth 36 lakh