റോബിൻഹുഡ്, ബാറ്റ്മാൻ എന്നിവയിൽനിന്നൊക്കെ പ്രചോദനം ഉൾകൊണ്ട് സൃഷ്ടിച്ച, അമാനുഷികത അവകാശപ്പെടാനില്ലാത്ത രാത്രി സഞ്ചാരി. സ്ത്രീകളുടെ നിശ്ചയദാർഢ്യത്തെ ആയുധമാക്കി അമ്പും വില്ലുമായി സഞ്ചരിക്കുന്ന അണ്ടർവേൾഡ് പശ്ചാത്തലത്തിലുള്ള കഥാപാത്രം. മെട്രോ നഗരങ്ങളിലുള്ള അസമത്വം ഇല്ലാതാക്കാനാണ് പോരാട്ടം. മനോരമ സെലിബ്രിറ്റി കലണ്ടറിനു വേണ്ടി ഇതുവരെ കാണാത്ത കഥാപാത്രമായി നമിതയെ മാറ്റിയതിന്റെ മുഴുവൻ ക്രെഡിറ്റും കൺസപ്റ്റ് ഡയറക്ടർ ഫാഷൻ മോങ്ഗർ അച്ചുവിനും ടീമിനും.

∙ ഈ കഥാപാത്രത്തിൽ നമിത ഇല്ല
കുറേ നാളുകൾക്കു ശേഷമാണ് നമിതയുടെ കൂടെ ഒരു ഷൂട്ട് . ഒരുപാട് നാളായി ഒരേ തരത്തിലുള്ള ഫോട്ടോഷൂട്ടുകളാണ് നമിത ചെയ്തു വരുന്നത്. ഇൻസ്റ്റയിലെ ഫോട്ടോസിലൊക്കെ ക്യൂട്ട് ഗേളാണ്. ഇപ്പോൾ ചെയ്യുന്ന തരത്തിൽ അല്ലാതെ പുതിയൊരു ലുക്ക് കൊടുക്കാൻ കഴിയണം എന്നതായിരുന്നു എന്റെ പ്രയോരിറ്റി. ടീമിനോടും അതു തന്നെയാണ് പറഞ്ഞിരുന്നത്. ഇതുവരെ ഉള്ള നമിതയെ നമുക്ക് വേണ്ട എന്നു പറഞ്ഞു. ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത് നമിതയെ കാണിക്കാതിരിക്കാൻ ആണ്. നമിത ആയി പോസ് ചെയ്യണ്ട, എക്സ്പ്രഷൻ വേണ്ട എന്നൊക്കെ പറഞ്ഞുകൊടുത്തിരുന്നു. അതേപോലെ തന്നെ കഥാപാത്രമായി മാറാൻ നമിതയ്ക്കും മാറ്റാൻ ഞങ്ങൾക്കും സാധിച്ചു എന്നതാണ് വിജയം. അതുകൊണ്ട് പ്രീ പ്രൊഡക്ഷൻ സമയത്തായിരുന്നു കൂടുതൽ ഓർമകൾ. ഈ കഥാപാത്രത്തെ നമിതയിലേക്കു കൊണ്ടു വരിക എന്നതായിരുന്നു ഫസ്റ്റ് ടാസ്ക്.

ഷൂട്ടിന്റെ സമയത്ത് മേക്കപ് ചെയ്തു, കോസ്റ്റ്യൂം ഇട്ടു, കുറച്ചു പടങ്ങൾ എടുത്തു, പക്ഷേ ഞാൻ ഹാപ്പി ആല്ലായിരുന്നു. എന്തോ ഒരു പ്രശ്നം ഉള്ളതുപോലെ, എന്തോ പൂർണ്ണമല്ലാത്തതുപോലെ തോന്നിയിരുന്നു. അതിന്റെ കാരണം ഹെയർസ്റ്റൈൽ കഥാപാത്രത്തിനു യോജിക്കുന്നതായിരുന്നില്ല എന്നതായിരുന്നു. അതുകഴിഞ്ഞ് വീണ്ടും ഹെയർസ്റ്റൈൽ മാറ്റി, അപ്പോഴാണ് ശരിയായത്.

നമിതയുടെ കഫേ ഷോപ്പിന്റെ ഉദ്ഘാടനത്തിനു കണ്ടപ്പോൾ ആദ്യം പറഞ്ഞത്, ഫോട്ടാ എല്ലാവർക്കും ഇഷ്ടപ്പെട്ടു, പ്രത്യേകിച്ച് ഫാമിലിയിലെ എല്ലാവർക്കും എന്നാണ്. കാരണം ഇതുവരെ ആരും കാണാത്ത നമിതയെ ഞങ്ങൾക്ക് കൊണ്ടുവരാൻ സാധിച്ചു. ഇതുവരെ ചെയ്യാത്ത തരം കഥാപാത്രവും കോസ്റ്റ്യൂമും.

∙ ആയുധങ്ങൾ പോലും കറുപ്പ്
രാത്രി സഞ്ചാരി ആയതുകൊണ്ട് കറുത്ത നിറത്തിലുള്ള വസ്ത്രം ഉപയോഗിക്കാം എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. ബ്ലാക്ക് ലെതറിലാണ് ജാക്കറ്റ് ചെയ്തത്. കോർസറ്റ് ഇന്നറും ലെതറിൽ തന്നെ പാന്റ്സും ചെയ്തു. എന്നിട്ട് അതിൽ ഡീറ്റെയിലിങ് കൊടുത്തു. കോർസറ്റിന് ഒരു ക്വിൽറ്റഡ് ഫീൽ നൽകി. ജാക്കറ്റിൽ ഫ്ലാപ് ഡീറ്റയിൽസും കൊടുക്കാൻ ശ്രദ്ധിച്ചു.അതേപോലെ തന്നെ പാന്റ്സിലും ഡീറ്റെയിലിങ് വരാൻ വേണ്ടി ഫ്ലാപ്സ് കൊടുത്തു.

രാത്രി സഞ്ചാരികളായ ഒരുപാട് കഥാപാത്രങ്ങൾ ഈ സിരീസിലുണ്ടെങ്കിലും കറുപ്പ് നിറത്തെ ഇത്രയധികം ഉപയോഗിച്ചത് നമിതയ്ക്കു വേണ്ടിയാണ്. ആയുധങ്ങൾ പോലും കറുപ്പിലാണ് ചെയ്തത്; കറുത്ത അമ്പും വില്ലും! മേക്കപ്പും വളരെ റഫ് ആയാണ് ചെയ്തത്. പോരാളി ആയതുകൊണ്ട് മുഖത്ത് പാച്ചസ് കൊടുക്കാൻ ശ്രദ്ധിച്ചു. ഐ മേക്കപ്പിൽ വിങ്ങ്സ് കൊടുത്തു, ബോൾഡ് ലുക്ക് വരുത്താൻ ശ്രദ്ധിച്ചു. പിയേഴ്സിങ്ങും ആഡ് ചെയ്തു. ആദ്യം ഹെയർസ്റ്റൈൽ ശരിയായില്ല. പിന്നെ ഒരു ബ്രെയ്ഡഡ് ഹെയർസ്റ്റൈൽ ചെയ്തപ്പോൾ കഥാപാത്രത്തിന്റെ ലുക്ക് പൂർണ്ണമായി. നോർമൽ ക്യൂട്ട് ഗേൾ അല്ലാതെ നമിതയെ പ്രെസന്റ് ചെയ്തു എന്നതാണ് ഹൈലൈറ്റ്.

സ്മിജി ആണ് സ്റ്റൈലിസ്റ്റ്. മെൻ ഇൻ ക്യൂ വെഡ്ഡിങ് ആണ് കോസ്റ്റ്യൂം. മേക്കപ് – നീതു. ഫോട്ടോഗ്രഫി ചെയ്തിരിക്കുന്നത് ആനന്ദ് മാത്യു തോമസ്, പ്രൊജക്ട് ഡിസൈനർ ക്രിജ പോൾസൻ.
ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ സഹകരണത്തോടെ തയാറാക്കിയ മനോരമ കലണ്ടർ ആപിലെ ഫോട്ടോകളുടെ ആശയവും ആവിഷ്കാവും വ്യത്യസ്തമാണ്. ഫോട്ടോഷൂട്ടിന്റെ ഭാഗമായി ടൊവിനോ തോമസ്, ശോഭന, ജയസൂര്യ, ഭാവന, സുരാജ് വെഞ്ഞാറമൂട്, നമിത പ്രമോദ്, സാനിയ ഇയ്യപ്പൻ, ഷൈൻ ടോം ചാക്കോ എന്നീ താരങ്ങളുടെ വേഷപ്പകർച്ചയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇവരെക്കൂടാതെ മറ്റു സൂപ്പർ താരങ്ങളും വ്യത്യസ്ത കഥാപാത്രങ്ങളായി വരും ദിവസങ്ങളിൽ നിങ്ങൾക്കു മുന്നിലെത്തും. കോസ്റ്റ്യൂമിലും ആക്സസറികളിലും നടത്തിയ പരീക്ഷണങ്ങളിലൂടെ ഒരു ഫാന്റസി ലോകം സൃഷ്ടിക്കുന്ന മേക്കിങ് ആകാംക്ഷ നിറയ്ക്കും. ഫാഷന്‍ മോങ്ഗർ അച്ചുവാണ് കൺസപ്റ്റ് ഡയറക്ടർ. കലണ്ടർ ഷൂട്ടിനു വേണ്ടി താരങ്ങളുടെ ഏകോപനം നിവഹിച്ചത് സിൻസിൽ സെല്ലുലോയിഡ് ആണ്.

പതിറ്റാണ്ടുകളായി മലയാളികൾക്കു പ്രിയപ്പെട്ട മനോരമ കലണ്ടറിനെ ഡിജിറ്റൽ രൂപത്തിലാക്കി വ്യക്തിഗത ഓർഗനൈസറും കൂട്ടിച്ചേർത്ത് ശക്തമാക്കിയതാണ് മനോരമ കലണ്ടർ ആപ്ലിക്കേഷൻ. പാരമ്പര്യവും ആധുനികതയും ഇഴചേരുന്ന ആപ്ലിക്കേഷനിൽ ഇംഗ്ലിഷ് കലണ്ടർ, മലയാളം കലണ്ടർ, ശകവർഷം, ഹിജറ കലണ്ടർ എന്നിവയുണ്ട്. ട്രാവൻകൂര്‍, മലബാർ എന്നിങ്ങനെ രണ്ട് എഡിഷനുകളും ലഭ്യമാണ്.
ന്യൂ നോർമൽ ലൈഫ്സ്റ്റൈലിന് അനുയോജ്യമായ നിരവധി ഫീച്ചറുകൾ ആപ്പിലുണ്ട്. ആഴ്ച ക്രമത്തിലും മാസ ക്രമത്തിലും ഷെഡ്യൂളുകളും കലണ്ടർ വിവരങ്ങളും പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യാം. മുൻഗണനയനുസരിച്ച് ചെയ്തു തീർക്കേണ്ട കാര്യങ്ങള്‍ ക്രമപ്പെടുത്താം. ആവശ്യാനുസരണം നോട്ടുകൾ രേഖപ്പെടുത്താനും വിവരങ്ങൾ ഫയലാക്കി മാറ്റാനും സാധിക്കുന്നു.വ്യക്തി ജീവിതവും പ്രഫഷനൽ ജീവിതവും തമ്മിലുള്ള സന്തുലനം നിലനിർത്താനുള്ള സാധ്യതയാണ് ഈ കലണ്ടർ ആപ്പിനെ ആകർഷമാക്കുന്നത്. പ്രഫഷനൽ ജീവിതത്തിന്റെ തിരക്കിൽ വ്യക്തിജീവിതത്തിലെ പ്രധാനപ്പെട്ട പല സംഭവങ്ങളും മറന്നു പോകുന്നത് സ്വാഭാവികമാണ്. അത്തരം സന്ദർഭങ്ങളിൽ മനോരമ കലണ്ടർ ആപ്ലിക്കേഷൻ നിങ്ങൾക്ക് തുണയാകുമെന്ന് തീർച്ച.
ആൻഡ്രോയിഡ് ഫോണുകളിൽ ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക.
ഐഫോണുകളിൽ ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക.
ആൻഡ്രോയിഡിൽ ഗൂഗിൾ പ്ലേസ്റ്റോറും ആപ്പിൾ ആപ് സ്റ്റോറും സന്ദർശിച്ച് കലണ്ടർ ആപ് ഡൗൺലോഡ് ചെയ്യാം. മനോരമ കലണ്ടർ ആപ് എന്ന് സെർച്ച് ചെയ്യുക. അല്ലെങ്കിൽ ആപ് ഡൗൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യാം
Content Summary: Concept Director Fashion Monger Achu Opens Up on Namitha Pramod's Viral Photoshoot for Manorama Calendar App 2023