ADVERTISEMENT

കാജോൽ–അജയ് ദേവ്ഗൺ താരജോഡിയുടെ മകൾ നൈസ ദേവ്ഗണിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ചുവപ്പ് ലഹങ്കയിലുള്ള താരപുത്രിയുടെ ചിത്രങ്ങൾ ആരാധകരുടെ മനം മയക്കി.

 

ചുവന്ന പ്രിന്റ‍‍ഡ് ലഹങ്കയാണ് നൈസ ധരിച്ചിരിക്കുന്നത്. ഡീപ്പ് നെക്കുള്ള ബ്ലൗസും മുഴുവൻ എംബ്രോയ്ഡറി ചെയ്ത ലഹങ്കയും നൈസയെ അതിമനോഹരിയാക്കി. ചുണ്ടിനും കണ്ണിനും ഹൈലൈറ്റ് ചെയ്തുകൊണ്ടാണ് മേക്കപ്പ്. ന്യൂഡ് ലിപ്സ്റ്റിക്കും സ്മോക്കി ഐസും സ്റ്റൈലിഷ് ലുക്ക് നൽകി. 

 

കണ്ടാൽ സിമ്പിൾ ലഹങ്കയാണെങ്കിലും മുഴുവൻ എംബ്രോയ്ഡറി ചെയ്തെടുത്ത ലഹങ്കയ്ക്ക് 1.7 ലക്ഷം രൂപയാണ് വില. 

 

നിരവധി ആരാധകരാണ് നൈസയുടെ ചിത്രങ്ങൾക്ക് താഴെ കമന്റ് ചെയ്യുന്നത്. വളരെ സുന്ദരിയായിട്ടുണ്ടെന്നും അമ്മയെ പോലെ തന്നെയുണ്ടെന്നുമാണ് ആരാധകർ പറയുന്നത്.

 

Content Summary: Nysa Devgan stunning look in lehenga 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com