‘മിറ അഭിമാനമാണ്, ഇതവൾ സ്വന്തം കഴിവുകൊണ്ട് നേടിയതാണ്’; മകളുടെ വിജയത്തിൽ അർജുൻ റാംപാൽ

arjun-rampal-shared-a-pic-of-myra-walking-the-ramp
Image Credits: Instagram/myra_rampal
SHARE

ബോളിവുഡ് നടൻ അർജുൻ റാംപാലിന്റെയും മോഡൽ മെഹർ ജെസിയയുടെയും ഇളയ മകൾ മിറ റാംപാൽ മോഡലിങ്ങ് ലോകത്ത് അരങ്ങേറ്റം കുറിച്ചു. മുംബൈയിൽ നടന്ന ഡിയോർ ഫാഷൻ ഷോയിലാണ് മിറ ആദ്യമായി റാംപിലെത്തിയത്. 

പിങ്ക് നിറത്തിലുള്ള ഗൗണിലായിരുന്നു മിറയുടെ ആദ്യ റാംപ് വാക്ക്. മകളുടെ 'റാംപ് വാക്ക് ' ചിത്രം പോസ്റ്റ് ചെയ്ത് അർജുൻ റാംപാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ' ഇന്ന് മകൾ മിറ ക്രിസ്റ്റ്യൻ ‍‍ഡിയോർ ഫാഷൻ ഷോയിലെത്തിയെന്നും സ്വന്തം കഴിവു കൊണ്ടാണ് അവൾ അതുവരെ എത്തിയതെന്നും' അർജുൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അവൾ ഞങ്ങൾക്ക് അഭിമാനമാണെന്നും കൂടുതൽ വിജയങ്ങൾ അവളെ തേടിയെത്തട്ടെ എന്നും അർജുൻ പറഞ്ഞു. 

പ്രീതി സിന്റയും അഭിഷേക് കപൂറുമടക്കം നിരവധി പേരാണ് മിറയ്ക്ക് അഭിനന്ദനവുമായെത്തിയത്. അർജുൻ റാംപാലിന്റെ കാമുകി ഗബ്രിയേല ‍ഡെമെട്രിയാഡ്സും മിറയ്ക്ക് അഭിനന്ദനങ്ങൾ നേർന്നു. 

Content Summary: Arjun Rampal shared a pic of Myra walking the ramp

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA