ADVERTISEMENT

കലയും സംസ്കാരവും ഒന്നിക്കുന്ന ഒരു അപൂർവയിടം. ദിവസങ്ങൾക്ക് മുമ്പ് ഉദ്ഘാടനം ചെയ്ത നിത മുകേഷ് അംബാനിയുടെ കൾച്ചറൽ സെന്റെറിൽ (എൻഎംഎസിസി) വിസ്മയം തീർക്കുന്നത് കലയും സംസ്കാരവും മാത്രമല്ല, ചടങ്ങിനെത്തിയവരുടെ ഫാഷൻ സെൻസ് കൊണ്ടു കൂടി വേറിട്ടതാവുകയാണ് എൻഎംഎസിസി. രണ്ട് ദിവസം നീണ്ട ചടങ്ങിൽ ഇന്ത്യയിലെ പ്രമുഖരായ പലരും എത്തിച്ചേർന്നു. 

കറുപ്പ് നിറത്തിലുള്ള മാച്ചിങ്ങ് ഔട്ട്ഫിറ്റാണ് സെയ്ഫ് അലി ഖാനും കരീന കപൂറും തിരഞ്ഞെടുത്തത്. 

നിക്ക് ജോനാസിനൊപ്പമാണ് പ്രിയങ്ക ചോപ്ര ചടങ്ങിനെത്തിയത്. സ്ട്രാപ്പ് ലെസ് ബ്ലൗസും മൾട്ടി കളർ ഹൈ സ്ലിറ്റ് പാവാടയും പ്രിയങ്കയെ സുന്ദരിയാക്കി. 

ഗോൾഡൻ നിറത്തിലുള്ള ഗൗണിലാണ് ആലിയ ഭട്ട് ചടങ്ങിനെത്തിയത്. ഗൗണിന് മുഴുവനായി പൈപ്പിങ്ങ് നൽകി. വസ്ത്രത്തിന് മാച്ച് ചെയ്യുന്ന ഡിസൈൻ ചോക്കറാണ് ധരിച്ചത്. 

സിൽവർ ലൈനോടുകൂടിയ ഗൗണാണ് ജാൻവി കപൂർ തിരഞ്ഞെടുത്ത്. ലൈറ്റ് ബ്ലൂ നിറത്തിലുള്ള ദുപ്പട്ടയും ഹെവി ആഭരണങ്ങളും കൂൾ ലുക്ക് നൽകി. 

ഗോൾഡൻ നിറത്തിലുള്ള ഡിസൈനോടു കൂടിയ കറുത്ത ഗൗണാണ് രശ്മിക മന്ദാന ധരിച്ചത്. ഹെവി ഡിസൈൻ താരത്തിന് കൂടുതൽ ഭംഗി നൽകി. 

ലോങ് ഗൗണാണ് അനന്യ പാണ്ഡയെ മനോഹരിയാക്കിയത്. 

നിറയെ ഗോൾഡൻ ഡിസൈനുള്ള ബ്ലൗസും ഫുൾ ലെങ്ത്ത് ഓവർ കോട്ടുമാണ് സാറ അലി ഖാൻ തിരഞ്ഞെടുത്തത്. 

Content Summary: Celebrities at NMACC grand opening

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com