'എന്‍റെ അമ്മ സൂപ്പറാ '; ഇത് അമ്മമാരുടെയും കുട്ടികളുടെയും വെറൈറ്റി റിയാലിറ്റി ഷോ

mazhavil-manorama-reality-show-ente-amma-supera
SHARE

മഴവില്‍ മനോരമയുടെ പുതിയ റിയാലിറ്റി ഷോ 'എന്‍റെ അമ്മ സൂപ്പറാ' ഇന്നു മുതല്‍ പ്രേക്ഷകര്‍ക്കു മുന്നില്‍. ജീവിതത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നുള്ള 15 അമ്മമാര്‍ കുട്ടികള്‍ക്കൊപ്പം അരങ്ങിലെത്തുന്ന പരിപാടി തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9ന് സംപ്രേഷണം ചെയ്യും. അമ്മമാരും കുട്ടികളും ജീവിതാനുഭവങ്ങളും വേറിട്ട കഴിവുകളും പങ്കുവയ്ക്കുന്ന വ്യത്യസ്ത വേദിയായാണ്  'എന്‍റെ അമ്മ സൂപ്പറാ ' രൂപകല്‍പന ചെയ്തിരിക്കുന്നത്.  

Read More: സൗജന്യ ലിപ് ഫില്ലിങ് പാളി, ‘ചുണ്ടുകൾ തടിച്ച് വീർത്ത് കാർട്ടൂൺ കാഥാപാത്രം പോലെ’, ദാരുണാവസ്ഥ പങ്കുവെച്ച് യുവതി

നടിമാരായ മീന, പൂര്‍ണിമ ഇന്ദ്രജിത്, വിനയ പ്രസാദ് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം എന്നിവര്‍ വിധികര്‍ത്താക്കളായെത്തുന്നു. ഗായിക സിതാര കൃഷ്ണകുമാറും  മകള്‍ സാവന്‍ റിതുവും ചേര്‍ന്നാണ് പരിപാടിയുടെ തീം സോങ് പാടിയിരിക്കുന്നത്. ഗായത്രി അരുണ്‍ ആണ് അവതാരക. 

Content Summary: Mazhavil Manorama reality show Ente Amma Supera

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS