ADVERTISEMENT

സാരിയും മുല്ലപ്പൂവുമെല്ലാം അണിഞ്ഞു വന്നാൽ മലയാളിയല്ലെന്ന് ആരും പറയില്ല. പറഞ്ഞു വരുന്നത്, ‘കള്ളനും ഭഗവതിയും’ എന്ന സിനിമയിലെ ഭഗവതിയായി മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ മോക്ഷയുടെ കാര്യമാണ്. ഭഗവതിയായി വിസ്മയിപ്പിച്ച മോക്ഷയുടെ നാട് വെസ്റ്റ് ബെംഗാളിലാണ്. സിനിമയുടെ പ്രമോഷൻ തിരക്കുകൾക്കിടെ ഒരു ‘സ്റ്റൈലൻ’ വർത്തമാനവുമായി മനോരമ ഓൺലൈനൊപ്പം കൂടുകയാണ് മോക്ഷ. 

∙ സ്റ്റൈലിഷ് മോക്ഷ എങ്ങനെ ഭഗവതിയായി?

സത്യത്തിൽ ഭഗവതി ഭയങ്കര സ്റ്റൈലിഷ് ആണ്, നമ്മളെല്ലാവരെയും പോലെത്തന്നെ സ്റ്റൈലിഷ്. ഇന്ത്യൻ എത്‌നിക് കൾച്ചറിന്റെ നട്ടെല്ലാണ് ഭഗവതി. അങ്ങനെയാണ് ഞാൻ ഭഗവതിയെ മനസ്സിലാക്കിയിരിക്കുന്നത്. അങ്ങനെയാണ് എന്റെ മനസ്സിൽ ചിത്രീകരിച്ചിരിക്കുന്നതും

Read More: സിനിമയെ വെല്ലും സെറ്റിൽ നടന്ന താരവിവാഹം; കഥ, തിരക്കഥ: ഉത്തരയുടെയും ആദിത്യന്റെയും അച്ഛന്മാർ

∙ ഫാഷൻ സീക്രട്ട്?

രഹസ്യങ്ങൾ ഒരിക്കലും പുറത്തു പറയാൻ പാടില്ല.. എന്നാലും .. എന്റെയീ മറുക് ആണ് ആ സീക്രട്ട്. എനിക്കു ഭാഗ്യം കൊണ്ടു തരുന്നത് ഈ മറുകാണ്. വളരെ ലൈറ്റായുള്ള മറുകായതിനാൽ സൺസ്ക്രീനൊക്കെ ഇട്ടു കഴിയുമ്പോൾ അത് മങ്ങും. അപ്പോൾ ഞാൻ ചെറുതായി ഹൈലൈറ്റ് ചെയ്യാറുണ്ട്. എന്റെ മിക്ക സിനിമകളിലും ഈ മറുക് നിങ്ങൾക്ക് കാണാം

∙ ബാഗിൽ എപ്പോഴും ഉള്ള മൂന്ന് സാധനങ്ങൾ?

സാനിറ്റൈസർ, പെർഫ്യൂം, ലിപ്ബാം. സാനിറ്റൈസർ ഉപയോഗിച്ച് കയ്യൊക്കെ പരുപരുത്തതായി. എന്നാലും അതുപയോഗിക്കാത്ത ഒരു ദിവസം പോലുമില്ല.

∙ എപ്പോഴും കയ്യിലുള്ള മൂന്ന് സ്കിൻകെയർ, മേക്കപ് പ്രൊഡക്ട്സ്

സൺസ്ക്രീൻ, നീം സൊല്യൂഷൻ, ടിന്റ്. ഇതാണ് എന്റെ ഫേവറൈറ്റ് സ്കിൻകെയർ പ്രൊഡക്ട്സ്. ഇനി മേക്കപ്പിലേക്കു വരുമ്പോഴും ടിന്റ് എനിക്ക് നിർബന്ധമാണ്. പിന്നെ പഫ്; സൺസ്ക്രീനൊക്കെ ഉപയോഗിച്ച ശേഷം സെറ്റ് ചെയ്തു വയ്ക്കാൻ പഫ് വേണം. പിന്നെ ലിപ്സ്റ്റിക്കും എനിക്കു വളരെ ഇഷ്ടമാണ്. 

Read More: മരുമകൾക്ക് നിത അംബാനിയുടെ എക്സ്പെൻസീവ് വിവാഹ സമ്മാനം; ചിലവ് 450 കോടി രൂപ

∙ ഒരിക്കലും പരീക്ഷിക്കാൻ താൽപര്യമില്ലാത്ത ഒരു ഫാഷൻ ട്രെൻഡ്?

ചിലപ്പോൾ ക്യാമറയ്ക്കു മുൻപിൽ ടു പീസ് ഒരിക്കലും ധരിക്കില്ലായിരിക്കും.

∙ മോക്ഷയുടെ ഫാഷൻ സെൻസ് മൂന്ന് വാക്യത്തിൽ പറഞ്ഞാൽ...?

നമ്മൾ എങ്ങനെയാണോ നമ്മളെ ക്യാരി ചെയ്യുന്നത്, അതാണ് ഫാഷൻ. നമ്മുടെ പേഴ്സനാലിറ്റി, സംസാരം, ഇതെല്ലാം അതിൽ ഉൾപ്പെടും. രാത്രി ഉറങ്ങുമ്പോൾ ധരിക്കുന്ന നൈറ്റ് വിയറുകളിലും ഞാൻ കോൺഫിഡന്റാണ്. കാരണം അതെന്റെ ആത്മവിശ്വാസമാണ്. 

മോക്ഷ, ചിത്രം: മനോരമ
മോക്ഷ, ചിത്രം: മനോരമ

∙ ഫാഷൻ ഇൻസ്പിരേഷൻ ആരാണ്?

മാധുരി ദീക്ഷിത്

∙ കയ്യിലുള്ള പ്രൊഡക്ട്സിൽ ഏറ്റവും വിലകൂടിയതെന്ത്?

അത്ര വിലപിടിച്ചതൊന്നുമില്ല.. ചില ബ്രാന്റഡ് പെർഫ്യൂമുകൾ ഉപയോഗിക്കാറുണ്ട്

∙ വില കുറവ്, പക്ഷേ അടിപൊളി പ്രൊഡക്ട്?

കടയില്‍ നിന്നൊക്കെ 200, 300 രൂപയ്ക്കു കിട്ടുന്ന കമ്മലുകൾ ഞാൻ വാങ്ങാറുണ്ട്.  ജംഗ് ജ്വല്ലറികൾ എനിക്കിഷ്ടമാണ്. എത്‌നിക് വിയറുകളുടെ കൂടെ ഇടാൻ പറ്റുന്ന കമ്മലുകളൊക്കെ അത്തരത്തിൽ ഞാൻ വാങ്ങി വയ്ക്കും. 

∙ കേരള ഫാഷനിൽ ഏറ്റവും ഇഷ്ടം?

സത്യമായും എല്ലാം ഇഷ്ടമാണ്. എന്നെ ആരും ഇപ്പോൾ ബംഗാളി എന്നു വിളിക്കാറില്ല, മലയാളി എന്നേ വിളിക്കൂ. സൗത്ത് ഇന്ത്യൻ സ്റ്റൈൽ വളരെ ഇഷ്ടമാണ്, ഫോളോ ചെയ്യാറുമുണ്ട്. എന്തു പരിപാടിയുണ്ടെങ്കിലും ഞാൻ സാരിയാണ് ഉപയോഗിക്കുക. മുല്ലപ്പൂ വയ്ക്കും. നാരാ‍യണതിലകം അണിയും, അതുകൊണ്ട് കേരള ഫാഷന്‍ വളരെ ഇഷ്ടമാണ്. 

∙ സ്വന്തം ശരീരത്തിൽ ഏറ്റവും ഇഷ്ടമുള്ള ഒരു ന്യൂനത?

എന്റെ കാലിൽ ഒരു പാടുണ്ട്. മുട്ടിനു താഴെയായി. മാ ദുർഗയുടെ അടയാളം പോലെ ഒരു പാട്. അമ്മയും മുതിർന്നവരുമൊക്കെ പറയും അതെനിക്ക് മാ ദുർഗ തന്ന ഗിഫ്റ്റാണെന്ന്. ഞങ്ങൾ മാ ദുർഗയുടെ ഭക്തരായതുകൊണ്ട് എനിക്ക് അത് വളരെ ഇഷ്ടമാണ്. 

kallanum-bagavathiyum-fame-moksha1
മോക്ഷ, ചിത്രം: മനോരമ

∙ തിരിച്ചു കൊണ്ടു വരണം എന്നാഗ്രഹമുള്ള ഒരു ഫാഷൻ ട്രെൻഡ്?

റെട്രോ സ്റ്റൈൽ. അവസരം കിട്ടുമ്പോഴൊക്കെ റെട്രോ ഫാഷൻ തിരികെ കൊണ്ടുവരാറുമുണ്ട്. 

∙ മലയാളത്തിലെ ഫാഷൻ ഐക്കൺ?

മഞ്ജു വാര്യർ മാം. അസാധ്യ കുച്ചിപ്പുടി ഡാൻസർ ആണ് മാം. മാമിന്റെ ആ സ്റ്റൈലും എന്നെ എപ്പോഴും ആകർഷിച്ചിട്ടുണ്ട്. ഞാനും ഒരു ക്ലാസിക്കൽ ഡാൻസർ ആണ്. അതുകൊണ്ട് ആ സ്റ്റൈല്‍ ഫോളോ ചെയ്യാറുണ്ട്. 

∙ ഒരു ഫങ്ഷനു പോകുന്നത് എങ്ങനെ?

മൂഡ് അനുസരിച്ചാണ് പരിപാടികൾക്ക് പോകുന്നത്. തോന്നുവാണെങ്കിൽ വളരെ കാഷ്വൽ ആയി, ബാഗി ഡ്രസ്സൊക്കെ ഇട്ടും പോകും, ചിലപ്പോൾ എത്‌നിക്ക് വസ്ത്രങ്ങൾ ധരിച്ചും പോകും. കേരളത്തിൽ വന്നിട്ട് കള്ളനും ഭഗവതിയും പ്രൊമോഷന്റെ ഭാഗമായി ഫുൾ സാരിയാണ് വേഷം. ഇനിയിപ്പോൾ സൽവാർ ആണെങ്കിലും മുല്ലപ്പൂ നിർബന്ധമായി വയ്ക്കും. ആ കാര്യത്തിൽ ‍ഡയറക്ടർ സർ സ്ട്രിക്ട് ആണ്. ഭഗവതിയായി കണ്ടതുകൊണ്ട് മറ്റു വസ്ത്രങ്ങൾ ധരിച്ച് പ്രൊമോഷനു പോകുന്നത് സാറിന് ഇഷ്ടമല്ല. 

∙ അടിക്കടിയുള്ള യാത്രയിൽ ചർമം സംരക്ഷിക്കുന്നത് എങ്ങനെ?

ഭയങ്കര പാടാണ്. കുറേ വെള്ളം കുടിക്കും. അതുകൊണ്ടു തന്നെ ഇടയ്ക്കിടയ്ക്ക് വാഷ് റൂമില്‍ പോകണം. പക്ഷേ എന്നാലും ഞാൻ ധാരാളം വെള്ളം കുടിക്കും. മറക്കാതെ സണ്‍സ്ക്രീൻ ഉപയോഗിക്കും. ആരോഗ്യകരമായ ഭക്ഷണം കഴിക്കും. 

∙ ദിവസേനയുള്ള ചർമപരിപാലനം എങ്ങനെ?

വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഇത്. മേക്കപ് അല്ല റുട്ടീനുകളാണ് എനിക്ക് ഇഷ്ടം. എന്തൊക്കെ പറഞ്ഞാലും കെമിക്കൽ പ്രൊഡക്ടല്ലേ, അതുകൊണ്ട് പരമാവധി മേക്കപ്പ് ഒഴിവാക്കാൻ ശ്രദ്ധിക്കും. വീട്ടിൽ വരുമ്പോഴെല്ലാം നന്നായി മുഖം കഴുകും. ക്ലെൻസർ, ടോണർ, മോയ്സ്ച്ചറൈസർ എന്നിവ ഒഴിവാക്കാറില്ല. പിന്നെ അണ്ടർ ഐ ക്രീമും ഉപയോഗിക്കും. 

∙ ഏറ്റവും ഇഷ്ടമുള്ള നിറം?

ഇപ്പോൾ വൈറ്റ്! എന്താണെന്നറിയില്ല ഇപ്പോൾ ഏറ്റവും ഇഷ്ടം എനിക്ക് വെള്ള നിറത്തോടാണ്. 

∙ സ്വന്തം ശരീരത്തിൽ എന്തെങ്കിലും മാറ്റം വരുത്തണം എന്നാഗ്രഹിച്ചിട്ടുണ്ടോ?

ഇല്ല. ഒരിക്കലും സർജറി ചെയ്ത് എന്തെങ്കിലും മാറ്റണം എന്ന ആഗ്രഹവുമില്ല. നീളമുള്ള മുടി ഉണ്ടായിരുന്നെങ്കിൽ എന്നു മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ...

Content Summary: Chat with Kallanum Bagavathiyum fame Mokksha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com