ഇനി പൊന്നിയൻ സെൽവൻ 2; അനാർക്കലിയിൽ അതിസുന്ദരിയായി ശോഭിത

HIGHLIGHTS
  • പൊന്നിയൻ സെൽവൻ രണ്ടാം ഭാഗത്തിന്റെ പ്രചാരണത്തിരക്കിലാണ് സിനിമയിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ശോഭിത
  • പൊന്നിയൻ സെൽവനിലെ പ്രധാന താരങ്ങളെല്ലാം എത്തിയ പരിപാടിയിൽ ഫാഷൻ കൊണ്ട് ശ്രദ്ധ നേടിയത് ശോഭിതയാണ്
ponniyin-selvan-event-sobhita-dhulipala-ethnic-look-goes-viral
Image Credits: Instagram/sobhitad
SHARE

ദുൽഖർ സൽമാൻ നായകനായ കുറുപ്പ് സിനിമയിലൂടെയാണ് ശോഭിത ധൂലിപാല മലയാളികൾക്ക് സുപരിചിതയാകുന്നത്. മണിരത്നം ബ്രഹ്മാണ്ഡചിത്രം പൊന്നിയൻ സെൽവനിലൂടെ ഇന്ത്യൻ സിനിമാ ലോകത്തിന്റെ ശ്രദ്ധ നേടി. പൊന്നിയൻ സെൽവൻ രണ്ടാം ഭാഗത്തിന്റെ പ്രചാരണത്തിരക്കിലാണ് സിനിമയിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ശോഭിത. പരിപാടികൾക്ക് ബോൾഡ് ലുക്കിലെത്തി ഫാഷൻ ലോകത്തും താരം തരംഗം തീർക്കുകയാണ്.

കഴിഞ്ഞ ദിവസം മുംബൈയിലായിരുന്നു പ്രചാരണ പരിപാടി. പൊന്നിയൻ സെൽവനിലെ പ്രധാന താരങ്ങളെല്ലാം എത്തിയ പരിപാടിയിൽ ഫാഷൻ കൊണ്ട് ശ്രദ്ധ നേടിയത് ശോഭിതയാണ്. ഇന്ത്യൻ സെലിബ്രിറ്റി ഡിസൈനർ തരുൺ തഹിലിയാനി ഡിസൈൻ ചെയ്ത മൾട്ടി കളർ അനാർക്കലി സെറ്റിൽ താരം തിളങ്ങി. 

വൈബ്രന്റ് നിറങ്ങളുടെ പ്രൗഢിയും ഗോൾഡൻ എംബ്രോയ്ഡറിയുടെ സൗന്ദര്യവും അനാർക്കലിയിൽ നിറഞ്ഞു. പുറകിലെ കട്ടൗട്ട് വർക്കും ബീഡ്സ് ഡീറ്റൈലിങ്ങും ആകർഷകമായിരുന്നു. ഇൻഡ്രികേറ്റ് വർക്കുകളുള്ള വൈലറ്റ് ദുപ്പട്ട പെയർ ചെയ്തു. കമ്മൽ മാത്രമായിരുന്നു ആക്സസറി. 

സോഫ് വേവ് ഹെയർ സ്റ്റൈലും സബ്റ്റിൽ മേക്കപ്പും ശോഭിതയെ സുന്ദരിയാക്കി. നേരത്തെ ഷീർ സാരിയിലുള്ള ശോഭിതയുടെ ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു. സൗന്ദര്യ മത്സര ജേതാവായ ശോഭിത ട്രെഡീഷനൽ, മോഡേൺ വസ്ത്രങ്ങളിൽ ഒരുപോലെ തിളങ്ങുന്ന വ്യക്തിയാണ്.

Content Summary: Ponniyin Selvan 2 Event : Sobhita Dhulipala's Ethnic Look Goes Viral

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS