വന്യം, വ്യത്യസ്തം, വൈവിധ്യം; ഫിലിംഫെയറിൽ ജാക്വിലിൻ ഷോ

jacqueline-fernandez-stunnig-look
Image Credits: Instagram/jacquelinef143
SHARE

68-ാമത് ഫിലിം ഫെയർ വേദിയുടെ റെഡ്കാർപറ്റിൽ വിസ്മയം തീർത്ത് ബോളിവുഡ് സുന്ദരി ജാക്വിലിൻ ഫെർണാണ്ടസ്. വളരെ വ്യത്യസ്തവും ഗ്ലാമറസുമായ ട്രാൻസ്ഫോർമേഷനായിരുന്നു ജാക്വിലിന്റേത്. താരം പങ്കുവച്ച ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ തരംഗം തീർത്തു. 

jacqueline-fernandez-stunnig-look1

മൾട്ടി കളർ വൺ ഷോൾഡർ ടോപ്പും വെള്ള ടസിലുകളുള്ള മിനി സ്കർട്ടുമായിരുന്നു വേഷം. തൂവലുകളും മുത്തുകളും ചേർന്ന് വൈബ്രന്റ് ഫീൽ ആണ് ടോപ്പിന്. പക്ഷിയുടെ കണ്ണുകൾ പോലെയായിരുന്നു ഡിസൈൻ. ബോഹോ സ്റ്റൈൽ ബെൽറ്റ് സ്കർട്ടിനൊപ്പം ആക്സസറൈസ് ചെയ്തു. ചുവപ്പ് തൂവലാണ് കമ്മലായി ധരിച്ചത്. 

jacqueline-fernandez-stunnig-look3

ട്രൈബൽ ഫാഷൻ മുൻനിർത്തി വനറാണി എന്ന സങ്കൽപമാണ് ജാക്വിലിൻ അവതരിപ്പിച്ചത്. തൂവലും മുത്തുകളും ശരീരത്തിന്റെ പല ഭാഗത്തായി ധരിച്ചിരുന്നു. ‌‌മുടിയിഴകഴിൽ ചുവപ്പ് ചരടുകൾ കോർത്തു. അധികാര ചിഹ്നത്തെ ഓർമിപ്പിക്കുന്ന ഒരു ആയുധവും കൈകളിൽ പിടിച്ചു. 

jacqueline-fernandez-stunnig-look2

വന്യമായ സൗന്ദര്യം പ്രദർശിപ്പിച്ച ഈ ലുക്ക് ആരുടെയും ശ്രദ്ധ പിടിച്ചു പറ്റും. സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ് ഷാൻ മുട്ടത്തിൽ ആണ് ജാക്വിലിനെ ഒരുക്കിയത്. സ്മോക്കി ഐ ഷാഡോ, ഐലൈൻ, കടുപ്പിച്ചിട്ട മസ്കാര, ന്യൂഡ് ലിപ്സ്, ബ്ലഷ് എന്നിവ വസ്ത്രത്തിന്റെ വർണവൈവിധ്യത്തോട് കിടപിടിക്കുന്ന തരത്തിൽ ചേർത്തായിരുന്നു മേക്കപ്. സമീപകാലത്തു കണ്ട ഏറ്റവും വ്യത്യസ്തമായ ലുക്ക് എന്നാണ് ഫാഷൻ ലോകത്തിന്റെ അഭിപ്രായം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS