സാറ്റിൻ സാരി ഗൗണിൽ അതിസുന്ദരി; മെറ്റ്ഗാലയിൽ ഇഷ അംബാനിയുടെ റോയൽ എൻട്രി

HIGHLIGHTS
  • കൈകൾ കൊണ്ട് എംബ്ബല്ലിഷ് ചെയ്ത ആയിരത്തിലേറെ ക്രിസ്റ്റലുകളും മുത്തുകളും ഗൗണിന് പ്രൗഢിയേകി
  • ഡയ്മണ്ട് ചോക്കർ നെക്‌ലേസ്, ബ്രേസ്‌ലറ്റ്, മരതക മോതിരം, ടിയർ ‍ ഡ്രോപ് ഇയറിങ് എന്നീ ആഭരണങ്ങൾ ലുക്കിന് കൂടുതൽ പകിട്ടേകി
isha-ambani-in-satin-saree-gown-at-met-gala-2023
Image Credits: Instagram/ambani_update
SHARE

മെറ്റ്​ഗാല റെഡ്കാർപറ്റിൽ സാറ്റിൻ സാരി ഗൗണിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകളും അജിയോ മാനേജിങ് ഡയറക്ടറുമായ ഇഷ അംബാനിയുടെ റോയൽ എൻട്രി. ഡിസൈനർ പ്രബൽ ഗുരുങ് ആണ് ഇഷയ്ക്കായി വസ്ത്രം ഒരുക്കിയത്. മുൻവർഷവും മെറ്റ്ഗാല വേദിയിലേക്ക് ഇഷ എത്തിയിരുന്നു. 

കൈകൾ കൊണ്ട് എംബ്ബല്ലിഷ് ചെയ്ത ആയിരത്തിലേറെ ക്രിസ്റ്റലുകളും മുത്തുകളും ഗൗണിന് പ്രൗഢിയേകി. വൺ ഷോൾഡർ നെക്‌ലൈൻ ആണ് ഗൗണിന്റേത്. സാരിയുടെ 'പല്ലു' ഭാഗം ട്രെയ്ൻ പോലെയാണ് സ്റ്റൈൽ ചെയ്തത്. ഇതു കൂടാതെ കറുപ്പ് സിൽക് ഷിഫോൺ കൊണ്ടുള്ള ഒരു നീളൻ ട്രെയ്നും ഒപ്പമുണ്ടായിരുന്നു. 

ലോറെയ്ൻ ഷ്വാർട്സിന്റെ കലക്‌ഷനിൽ നിന്നുള്ള ഡയ്മണ്ട് ചോക്കർ നെക്‌ലേസ്, ബ്രേസ്‌ലറ്റ്, മരതക മോതിരം, ടിയർ ‍ ഡ്രോപ് ഇയറിങ് എന്നീ ആഭരണങ്ങൾ ലുക്കിന് കൂടുതൽ പകിട്ടേകി. വിന്റേജ് സ്റ്റൈൽ ഡോൾ ഹാന്റ് ബാഗ്, ഹൈ ഹീൽസ് എന്നിവ ആക്സസറീസ് ചെയ്തതോടെ കംപ്ലീറ്റ് റോയൽ ലുക്ക്. പ്രിയങ്ക കപാഡിയയാണ് ഇഷയുടെ സ്റ്റൈലിസ്റ്റ്. മിനിമൽ ഐ ഷാഡോ, ഡ്യൂ ബേസ് മേക്കപ്, ബീമിങ് ഹൈലൈറ്റർ എന്നിവയാണ് പരീക്ഷിച്ചത്. മുടി ഇരുവശത്തേയ്ക്കായി പകുത്ത് അഴിച്ചിട്ടു. 

ഇഷയുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ തരംഗം തീർക്കുകയാണ്. ബിസിനസ് രം​ഗത്തു മാത്രമല്ല ഫാഷനിലും മികവു തുടരാൻ ഇഷയ്ക്ക് സാധിക്കുന്നതായി ഫാഷൻ പ്രേമികൾ അഭിപ്രായപ്പെടുന്നു.

Content Summary: Met Gala 2023: Isha Ambani's Royal Entry in Satin Saree Gown

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS